Breaking News

Trending right now:
Description
 
May 25, 2018

കുമാരസ്വാമി സര്‍ക്കാര്‍ ഇന്നു വിശ്വാസവോട്ട്‌ തേടും; ഒപ്പം എംഎല്‍എമാര്‍ക്ക്‌ സ്വാതന്ത്ര്യവും

image കര്‍ണാടക നിയമസഭയില്‍ മുഖ്യമന്ത്രി എച്ച്‌.ഡി.കുമാരസ്വാമി തേൃത്വം നല്‍കുന്ന കോണ്‍ഗ്രസ്‌-ജെഡിഎസ്‌ സഖ്യസര്‍ക്കാര്‍ ഇന്നു വിശ്വാസവോട്ടു തേടും. അതേസമയം, എംഎല്‍എമാരെ മറുകണ്ടം ചാടിക്കുന്നതിനു ശ്രമം നടക്കുമെന്നുഭയന്ന്‌ കോണ്‍ഗ്രസ്‌, ജെഡിഎസ്‌ എംഎല്‍എമാരെ രണ്ടു വ്യത്യസ്‌തകേന്ദ്രങ്ങളിലാണ്‌ താമസിപ്പിച്ചിരിക്കുന്നത്‌. വിശ്വാസവോട്ട്‌ കഴിയുന്നതോടെ ഇവര്‍ക്ക്‌ സ്വാതന്ത്ര്യം ലഭിക്കും. കുതിരക്കച്ചവടം ഭയന്നാണ്‌ ഇത്തരത്തിലൊരു ക്രമീകരണം ഇരുപാര്‍ട്ടികളും നടപ്പാക്കിയത്‌. പ്രോടെം സ്‌പീക്കര്‍ കെ.ജി.ബൊപ്പയ്യയുടെ നിയന്ത്രണത്തില്‍ ഉച്ചയ്‌ക്ക്‌ 12ന്‌ ആരംഭിക്കുന്ന സമ്മേളനത്തില്‍ ആദ്യം സ്‌പീക്കര്‍ തിരഞ്ഞെടുപ്പ്‌ നടക്കും. തുടര്‍ന്ന്‌ പുതിയ സ്‌പീക്കറുടെ അധ്യക്ഷതയിലായിരിക്കും വിശ്വാസവോട്ടെടുപ്പ്‌. സ്‌പീക്കര്‍ തിരഞ്ഞെടുപ്പിനായി കോണ്‍ഗ്രസില്‍നിന്നു കെ.ആര്‍.രമേഷ്‌ കുമാറും ബിജെപിക്കായി എസ്‌.സുരേഷ്‌കുമാറും പത്രിക നല്‍കിയിട്ടുണ്ട്‌. ഡെപ്യൂട്ടി സ്‌പീക്കര്‍ സ്ഥാനത്തേക്ക്‌ ബിജെപി മത്സരിക്കുന്നില്ല. കോണ്‍ഗ്രസ്‌-ജെഡിഎസ്‌ സഖ്യത്തിന്‌ 117 പേരുടെയും ബിജെപിക്ക്‌ 104 പേരുടെയും പിന്തുണയാണുള്ളത്‌.