Breaking News

Trending right now:
Description
 
May 24, 2018

തൂത്തുക്കുടി വെടിവയ്‌പ്‌: ഡിഎംകെ നേതാവ്‌ സ്റ്റാലിന്‍ അറസ്റ്റില്‍

image തൂത്തുക്കുടിയില്‍ പൊലീസ്‌ വെടിവയ്‌പില്‍ 14 പേര്‍ മരിച്ച സംഭവത്തില്‍ ഡിഎംകെ പ്രതിഷേധം ശക്തമാക്കി. പൊലീസ്‌ വെടിവയ്‌പിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രി എടപ്പാടി കെ.പളനിസ്വാമി ഏറ്റെടുത്ത്‌ രാജിവയ്‌ക്കണമെന്നു ആവശ്യപ്പെട്ട്‌ ഡിഎംകെ നേതാവ്‌ സ്റ്റാലിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിനു മുമ്പില്‍ പ്രതിഷേധം ശക്തമാക്കിയതോടെയാണ്‌ അറസ്‌റ്റ്‌. സ്‌റ്റാലിന്റെ ഒപ്പമുണ്ടായിരുന്നവരെയും അറസ്റ്റുചെയ്‌തു നീക്കി. തൂത്തുക്കുടിയില്‍ ഇത്രയും വലിയ പ്രശ്‌നമുണ്ടായിട്ടും പ്രതിപക്ഷ പാര്‍ട്ടികളുമായി വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി തയാറായില്ലെന്നും സ്റ്റാലിന്‍ ആരോപിച്ചു. സ്റ്റാലിനൊപ്പം ഡിഎംകെ എംഎല്‍എമാരും പ്രതിഷേധവുമായി സെക്രട്ടറിയേറ്റില്‍ എത്തിയിരുന്നു. അതേസമയം, വെടിവയ്‌പില്‍ പരുക്കേറ്റ്‌ ചികിത്സയിലായിരുന്ന ഉശിലംപെട്ടി സ്വദേശി ജയറാം ഇന്ന്‌ രാവിലെ മരിച്ചിരുന്നു. ഇതോടെ മരണം 13 ആയി.