Breaking News

Trending right now:
Description
 
May 24, 2018

വെടിയേറ്റുവീണ യുവാവിനു നേരെ പൊലീസിന്റെ ആക്രോശം... പോടാ ഏഴുന്നേറ്റുപോ...

image തൂത്തുക്കുടിയില്‍ പൊലീസ്‌ വെടിച്ചു വീഴ്‌ത്തിയിട്ടും ക്രൂരമായി പെരുമാറുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത്‌. പരുക്കേറ്റ്‌ രക്തംവാര്‍ന്നു കിടക്കുന്ന യുവാവിനെ സമീപിച്ച പൊലീസുകാര്‍ യാതൊരു ദയയുമില്ലാതെ പെരുമാറുന്നത്‌ മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുകതന്നെ ചെയ്‌തു. യുവാവ്‌ വേദനകൊണ്ട്‌ പുളയുമ്പോള്‍- അവന്‍ അഭിനയിക്കുകയാണ്‌. അഭിനയം നിര്‍ത്തി എഴുന്നേറ്റുപോടാ എന്നു ആക്രോശിക്കുന്നത്‌ വീഡിയോയില്‍ വ്യക്തമായി കേള്‍ക്കാം. പൊലീസ്‌ ചുറ്റുംകൂടിനിന്ന്‌ ആക്രോശിക്കുന്നത്‌ മരിച്ച കാളിയപ്പന്‍ എന്ന യുവാവാണെന്നു പിന്നീട്‌ തിരിച്ചറിഞ്ഞു. വെടിയേറ്റ്‌ കിടന്ന കാളിയപ്പനെ പിന്നീട്‌ ആരോ തൂത്തുക്കുടി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിലെത്തി വൈകാതെ മരിച്ചു.