Breaking News

Trending right now:
Description
 
May 24, 2018

അപകടത്തില്‍ മരിച്ച മകന്‌ അന്ത്യചുംബനം നല്‍കി മാതാപിതാക്കള്‍ ആത്മഹത്യചെയ്‌തു

image ഏകമകന്‍ അപകടത്തില്‍ മരിച്ചതില്‍ മനംനൊന്ത്‌ മാതാപിതാക്കള്‍ വിഷംകഴിച്ച്‌ ആത്മഹത്യചെയ്‌തു. മരിക്കും മുമ്പ്‌ മകന്‌ ഇവര്‍ അന്ത്യചുംബനം നല്‍കി. തമിഴ്‌നാട്‌ അവിനാശി ബൈപാസ്‌ റോഡില്‍ ബൈക്ക്‌ അപകടത്തില്‍ മകന്‍ നിഷാന്ത്‌ (18) മരിച്ചതില്‍ ദുഖം സഹിക്കാനാവാതെ മാതാപിതാക്കളായ നാമക്കല്‍ ഈക്കാട്ടൂര്‍ സ്വദേശി ശക്തിവേല്‍ (49), ഭാര്യ സുധ (45) എന്നിവരാണ്‌ ജീവനൊടുക്കിയത്‌. കോയമ്പത്തൂരില്‍ പാസ്‌പോര്‍ട്ടിന്‌ അപേക്ഷനല്‍കി നിഷാന്തും സുഹൃത്ത്‌ കൃപാകരനും ബൈക്കില്‍ വരുന്നതിനിടെ നിയന്ത്രണംവിട്ട്‌ റോഡരുകില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോയില്‍ ഇടിച്ചശേഷം ഡിവൈഡറില്‍ തട്ടിമറിയുകയായിരുന്നു. അപകടത്തില്‍ കൃപാകരനും മരിച്ചിരുന്നു. മകന്റെ മരണവിവരം അറിഞ്ഞ ശക്തിവേല്‍ ഭാര്യ സുധയേയും കൂട്ടി മൃതദേഹം സൂക്ഷിച്ചിരുന്ന വിനാശി ഗവ.ആശുപത്രിയിലെത്തി അന്ത്യചുംബനം നല്‍കി. പിന്നീട്‌ ആശുപത്രി അങ്കണത്തില്‍ പാര്‍ക്ക്‌ ചെയ്‌തിരുന്ന കാറില്‍കയറി ഇരുവരും വിഷംകഴിക്കുകയായിരുന്നു