Breaking News

Trending right now:
Description
 
May 24, 2018

വേനലിനെ നേരിടാന്‍ ഗുജറാത്ത്‌ സര്‍ക്കാര്‍ ദേവന്മാരെ കൂട്ടുപിടിച്ച്‌ യാഗത്തിനൊരുങ്ങുന്നു

image ശക്തമായ വേനലിനെ നേരിടാന്‍ മഴ ഉണ്ടാകുന്നതിന്‌ ഗുജറാത്ത്‌ സര്‍ക്കാര്‍ സംസ്ഥാനത്ത്‌ വന്‍ യാഗം നടത്താന്‍ തീരുമാനിച്ചു. യാഗം നടത്തുന്നതോടെ മഴദൈവങ്ങള്‍ പ്രസാദിക്കും. അതുവഴി ഇത്തവണ മണ്‍സൂണ്‍ മികച്ചതാകുമെന്നു സര്‍ക്കാര്‍ കരുതുന്നു. യാഗം നടത്തുമ്പോള്‍ മഴദൈവമായ ഇന്ദ്രനും ജലദൈവമായ വരുണനും പ്രസാദിക്കുമെന്നാണ്‌ സര്‍ക്കാരിന്റെ വിശ്വാസം. ഈമാസം 31ന്‌ ഗുജറാത്തിലെ 33 ജില്ലകളില്‍ 43 യജ്ഞം നടത്തും. ഇതിനാവശ്യമായ തുക ഖജനാവില്‍നിന്നാണ്‌ ചെലവഴിക്കാനാണ്‌ മന്ത്രിസഭായോഗം തീരുമാനം എടുത്തിട്ടുള്ളത്‌. ഒരുമാസം നീളുന്ന ഈ പരിപാടിക്ക്‌ സജലാം സഫലാം ജല്‍ അഭിയാന്‍ എന്ന പേരാണ്‌ നല്‍കിയിരിക്കുന്നത്‌. യജ്ഞത്തിന്റെ പ്രസാദം എല്ലാവര്‍ക്കും വിതരണം ചെയ്യും. പ്രാര്‍ഥനായജ്ഞം ഫലം കണ്ടാല്‍ വരുന്ന മണ്‍സൂണ്‍ സീസണില്‍ നദികളും തടാകങ്ങളും കുളങ്ങളും കനാലുകളും ജലസമൃദ്ധമാകുമെന്ന പ്രതീക്ഷയിലാണ്‌ വിജയ്‌ രൂപാണി സര്‍ക്കാര്‍. വേനല്‍മഴ കാര്യമായി കനിഞ്ഞില്ലെങ്കില്‍ കൃത്രിമമഴ പെയ്യിക്കാന്‍ കേരള സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ ആലോചിച്ചത്‌ വാര്‍ത്തയായതിനു പിന്നാലെയാണ്‌ മഴയ്‌ക്കായി ഗുജറാത്ത്‌ സര്‍ക്കാരിന്റെ യാഗം.