Breaking News

Trending right now:
Description
 
May 24, 2018

തൂത്തുക്കുടി സംഘര്‍ഷം: മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത്‌ തടഞ്ഞു

image തൂത്തുക്കുടിയില്‍ പൊലീസ്‌ വെടിവയ്‌പില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ സൂക്ഷിക്കുന്ന ജനറല്‍ ആശുപത്രി മോര്‍ച്ചറിക്കു സമീപം ഇന്നലെ പലതവണ സംഘര്‍ഷമുണ്ടായി. കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകാതെ മൃതദേഹം പോസ്‌റ്റുമോര്‍ട്ടം ചെയ്യാന്‍ അനുവദിക്കില്ലെന്ന പ്രതിഷേധക്കാരുമായി പൊലീസ്‌ ഏറ്റുമുട്ടി. അക്രമികള്‍ അഞ്ചുവാഹനങ്ങള്‍ തീയിട്ടു. കല്ലെറിഞ്ഞവര്‍ക്കുനേരെ അണ്ണാനഗറില്‍ പൊലീസ്‌ നടത്തിയ വെടിവയ്‌പില്‍ ബുധനാഴ്‌ച ഒരാള്‍കൂടി മരിക്കുകയും ചെയ്‌തു. ഇതോടെ മരണം 12 ആയി. പരുക്കേറ്റ്‌ ചികിത്സയില്‍ കഴിയുന്ന അമ്പതോളം പേരുടെ നില ഗുരുതരമായി തുടരുകയാണ്‌. ഇതിനിടെ സമരസമിതി നല്‍കിയ ഹര്‍ജി പരിഗണിച്ച കോടതി മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതു തടഞ്ഞു. സ്റ്റെര്‍ലൈറ്റ്‌ പ്ലാന്റിനെതിരെയുള്ള പ്രതിഷേധക്കാര്‍ക്കുനേരെ ചൊവ്വാഴ്‌ച വെടിവയ്‌ക്കുംമുമ്പ്‌ പൊലീസ്‌ നടപടിക്രമങ്ങള്‍ ഒന്നും പാലിച്ചില്ലെന്നു തെളിയിക്കുന്ന വീഡിയോ പുറത്തുവന്നത്‌ തമിഴ്‌നാട്‌ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി. ഒരാളെയെങ്കിലും കൊല്ലണമെന്ന പൊലീസിന്റെ ആക്രോശമാണ്‌ വീഡിയോയില്‍ ഉള്ളത്‌. സംഘര്‍ഷസാധ്യത കണക്കിലെടുത്ത്‌ പ്രദേശത്തെ നിരോധനാജ്ഞ 25വരെ നീട്ടി. തൂത്തുക്കുടി, തിരുനല്‍വേലി, കന്യാകുമാരി ജില്ലകളില്‍ 27വരെ ഇന്റര്‍നെറ്റിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. പ്രക്ഷോഭക്കാര്‍ക്കുനേരെ പൊലീസ്‌ നടത്തിയ വെടിവയ്‌പില്‍ 12 പേര്‍ മരിക്കാനിടയായതുമായി ബന്ധപ്പെട്ട്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും മനുഷ്യാവകാശ കമ്മീഷനും സംസ്ഥാന സര്‍ക്കാരിന്‌ നോട്ടീസ്‌ അയച്ചു.