Breaking News

Trending right now:
Description
 
May 24, 2018

ഇന്ധനവില കത്തിക്കയറിയിട്ടും സര്‍ക്കാരുകള്‍ മൗനത്തില്‍

image പെട്രോള്‍, ഡീസല്‍ വിലവര്‍ധനയില്‍ ജനം എരിതീയിലായിട്ടും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക്‌ കുലുക്കമില്ല. പതിനൊന്നാം ദിവസമായ ബുധനാഴ്‌ചയും ഇന്ധനവില ഉയന്ന നിലയിലായിരുന്നു. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില ഉയര്‍ച്ചയിലാണെങ്കിലും നികുതിയുടെ പേരുപറഞ്ഞ്‌ സര്‍ക്കാരുകള്‍ ജനത്തെ പിഴിയുകയാണ്‌. ബുധനാഴ്‌ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം പെട്രോളിയം നികുതി കുറയ്‌ക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കുമെന്നു വാര്‍ത്തകള്‍ പ്രചരിച്ചുവെങ്കിലും ഇക്കാര്യം മന്ത്രിസഭായോഗം ചര്‍ച്ച ചെയ്‌തില്ല. ഇന്ധനവിലയില്‍ ദീര്‍ഘകാല പരിഹാരമാണ്‌ സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നു പിന്നീട്‌ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്‌ വ്യക്തമാക്കുകയും ചെയ്‌്‌തു. എണ്ണക്കമ്പനികള്‍ ഈടാക്കുന്ന വിലയുടെ ഇരട്ടിയോളം തുകയാണ്‌ നികുതിയിനത്തില്‍ ജനം സര്‍ക്കാരുകള്‍ക്ക്‌ നല്‍കുന്നത്‌. കര്‍ണാടക തിരഞ്ഞെടുപ്പിനായി 19 ദിവസം വില വര്‍ധിച്ചിരുന്നില്ല. പിന്നീട്‌ തുടര്‍ച്ചയാി 11 ദിവസവും വില കൂടുകയായിരുന്നു. കേരളത്തില്‍ ഉള്‍പ്പെടെ പലസംസ്ഥാനങ്ങളിലും പെട്രോള്‍വില 80 രൂപ കടന്നു. മുംബൈയില്‍ വില 85 രൂപയും. ഇതേസമയം, കേന്ദ്രസര്‍ക്കാരിന്‌ ഇന്ധനം ലിറ്ററിന്‌ 25 രൂപവരെ കുറച്ചു നല്‍കാന്‍ കഴിയുമെന്നു മുന്‍ ധനമന്ത്രി പി.ചിദംബരം വ്യക്തമാക്കി. ക്രൂഡ്‌ ഓയില്‍ വിലയനുസരിച്ച്‌ നിലവില്‍ 15 രൂപ വിലകുറയ്‌ക്കാന്‍ കഴിയും. ഇതിനുപുറമേ അധികമായി പിരിച്ചെടുക്കുന്ന നികുതി ഒഴിവാക്കിയാല്‍ 10രൂപകൂടി കുറ്റാമെന്നു അദ്ദേഹം പറഞ്ഞു. നാലുവര്‍ഷംകൊണ്ട്‌ പെട്രോള്‍, ഡീസല്‍വില കൂട്ടലിലൂടെ സാധാരണക്കാരുടെ 10ലക്ഷം കോടി രൂപയാണ്‌ കേന്ദ്രസര്‍ക്കാര്‍ കൊള്ളയചിച്ചതെന്നു കോണ്‍ഗ്രസ്‌ ആരോപിച്ചു.