Breaking News

Trending right now:
Description
 
May 24, 2018

കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാചടങ്ങ്‌ ബിജെപി വിരുദ്ധരുടെ സംഗമവേദിയായി

image കോടതിയുടെ സഹായത്തോടെ കര്‍ണാടകയില്‍ ബിജെപിയെ താഴെയിറക്കി അധികാരത്തിലേറിയ കോണ്‍ഗ്രസ്‌-ജെഡിഎസ്‌ സഖ്യത്തിന്റെ ആദ്യദിനംതന്നെ ആടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ്‌ ലക്ഷ്യമിടുന്ന ബിജെപി വിരുദ്ധരുടെ സംഗമവേദി. ബിജെപിക്കെതിരായ പോരാട്ടത്തിന്‌ ഒറ്റയ്‌ക്കൊറ്റയ്‌ക്ക്‌ കഴിയാത്തതിനാല്‍ ഒറ്റക്കെട്ടായി നില്‍ക്കുകയേ വഴിയുള്ളൂ എന്ന തിരിച്ചറിവില്‍നിന്നാണ്‌ പുതിയ കൂട്ടായ്‌മയ്‌ക്ക്‌ തുടക്കം കുറിച്ചത്‌. ദേശീയ രാഷ്ട്രീയത്തിലെ വിവിധ പ്രതിപക്ഷ പാര്‍ട്ടി നേതാക്കന്മാര്‍ കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാവേദിയില്‍ ഉണ്ടായിരുന്നു. വിരുദ്ധ ചേരികളില്‍ നില്‍ക്കുന്ന വിവിധ കക്ഷികളുടെ ഒത്തുചേരല്‍കൂടിയായിരുന്നു ഇത്‌. പ്രതിപക്ഷം ഒരുമിച്ചുനിന്നാല്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ കഴിയുമെന്നു ഉത്തര്‍പ്രദേശില്‍ ഗോരഖ്‌പൂരിലും ഫഉല്‍പുരിലും നടന്ന ഉപതിരഞ്ഞെടുപ്പുകള്‍ ഇവര്‍ക്കു ബോധ്യമായിട്ടുണ്ട്‌. നരേന്ദ്രമോദിക്ക്‌ രണ്ടാമൂഴം നല്‍കരുതെന്നു ആഗ്രഹിക്കുന്ന ഇത്രയധികം പാര്‍ട്ടി നേതാക്കള്‍ ഒരു പൊതുവേദിയില്‍ ഒരുമിക്കുന്നതും ഇതാദ്യമാണ്‌. ഇതോടെ 1996നു ശേഷം ബിജെപി നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി ഈ സഖ്യമാണെന്നാണ്‌ രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്‌. യുപിഎ അധ്യക്ഷ സോണിയാഗാന്ധി, കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി, ബിഎസ്‌പി അധ്യക്ഷ മായാവതി, മുഖ്യമന്ത്രിമാരായ പിണറായി വിജയന്‍, മമത ബാനര്‍ജി, ചന്ദ്രബാബു നായിഡു, അരവിന്ദ്‌ കേജരിവാള്‍, യുപി മുന്‍ മുഖ്യമന്ത്രിയും സമാജ്‌ വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ്‌ യാദവ്‌, ആര്‍ജെഡി നേതാവ്‌ ദേജസ്വി യാദവ്‌, ആര്‍എല്‍ഡി സ്ഥാപകന്‍ അജിത്‌ സിങ്‌, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, എന്‍സിപി ദേശീയാധ്യക്ഷന്‍ ശരദ്‌ പവാര്‍ തുടങ്ങിയ നേതാക്കളുടെ വന്‍നിരയാണ്‌ വേദി നിറഞ്ഞത്‌.