Breaking News

Trending right now:
Description
 
May 23, 2018

തൂത്തുക്കുടിയില്‍ വീണ്ടം സംഘര്‍ഷാവസ്ഥ; പൊലീസ്‌ വെടിവയ്‌പില്‍ ഒരാള്‍കൂടി മരിച്ചു

image തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ്‌ ചെമ്പ്‌ ശുദ്ധീകരണശാലയ്‌ക്കെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരേ വീണ്ടും പൊലീസ്‌ വെടിവയ്‌പ്‌. ബുധനാഴ്‌ച അണ്ണാ നഗറിലുണ്ടായ വെടിവയ്‌പില്‍ ഒരാള്‍ മരിച്ചു. കാളിയപ്പനാണ്‌ (24) മരിച്ചത്‌. ചൊവ്വാഴ്‌ചയുണ്ടായ വെടിവയ്‌പില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സര്‍ക്കാര്‍ ആശുപത്രിക്കു പുറത്ത്‌ പ്രതിഷേധവുമായി ഇറങ്ങിയവര്‍ക്കു നേരെയാണ്‌ പൊലീസ്‌ വെടിവച്ചത്‌. സ്റ്റെര്‍ലൈറ്റ്‌ ചെമ്പ്‌ ശുദ്ധീകരണശാലയ്‌ക്കെതിരെയും പൊലീസിനെതിരെയും പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിച്ചു. ഇതോടെ പ്രതിഷേധക്കാരെ വിരട്ടിയോടിക്കാന്‍ പൊലീസ്‌ വെടിവയ്‌ക്കുകയായിരുന്നു. ആക്രമാസക്തരായ ജനങ്ങള്‍ ബസിനു തീയിട്ടു. മൂന്നു പൊലീസുകാര്‍ അടക്കം അഞ്ചുപേര്‍ക്ക്‌ പരുക്കേറ്റു. ചൊവ്വാഴ്‌ച കലക്ടറേറ്റിലേക്ക്‌ മാര്‍ച്ചു നടത്തിയ പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ്‌ നടത്തിയ വെടിവയ്‌പില്‍ 12 പേര്‍ മരിച്ചിരുന്നു.