Breaking News

Trending right now:
Description
 
May 23, 2018

നിപ്പ വൈറസ്‌ ബാധ: കോട്ടയത്ത്‌ ഒരാള്‍ നിരീക്ഷണത്തില്‍

image കോഴിക്കോട്‌, മലപ്പുറം ജില്ലകള്‍ക്കു പുറമേ നിപ്പവൈറസ്‌ ബാധ കോട്ടയത്തും. നിപ്പ വൈറസ്‌ ബാധയാണെന്ന സംശയത്താല്‍ മെഡിക്കല്‍കോളജ്‌ ആശുപത്രിയില്‍ ഒരാള്‍ ചികിത്സ തേടി. കോഴിക്കോട്‌ പേരാമ്പ്ര സ്വദേശിയാണ്‌ ചികിത്സ തേടിയത്‌. വിവാഹത്തില്‍ പങ്കെടുക്കാന്‍ കോട്ടയത്ത്‌ എത്തിയ ഇയാളെ കടുത്ത പനിയെ തുടര്‍ന്ന്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നിപ്പ വൈറസ്‌ ബാധയുടെ 60 ശതമാനം ലക്ഷണങ്ങളും ഇയാള്‍ക്കുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. കൂടുതല്‍ പരിശോധനയ്‌ക്കു ശേഷമേ ഇക്കാര്യം സ്ഥിരികരിക്കാന്‍ കഴിയൂ എന്നാണ്‌ ആശുപത്രി അധികൃതര്‍ നല്‍കുന്ന സൂചന. നിപ്പ വൈറസ്‌ ബാധയെന്നു സംശയതം തോന്നിയതിനെ തുടര്‍ന്ന്‌ ഇയാള്‍ പ്രത്യേക നിരീക്ഷണത്തിലാണ്‌. നിപ്പ വൈറസ്‌ ബാധയെ തുടര്‍ന്ന്‌ കോഴിക്കോടും മലപ്പുറത്തുമായി 11 പേര്‍ ഇതിനോടകം മരിച്ചു. പതിനെട്ടുപേര്‍ ചികിത്സയിലുണ്ട്‌. കണ്ണൂര്‍ ജില്ലയിലും അതീവ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. നാദാപുരം ചെക്യാട്‌ സ്വദേശി അശോകന്‍ തലശേരി സഹകരണ ആശുപത്രിയില്‍ ചികിത്സ തേടിയതിനു പിന്നാലെ മരിച്ചിരുന്നു. പിന്നാലെ തലശേരി ആശുപത്രിയില്‍ അശോകനെ ചികിത്സിച്ച നഴ്‌സിന്‌ പനിബാധിച്ചതിനാല്‍ ഇവരെ പ്രത്യേക വാര്‍ഡിലേക്ക്‌ മാറ്റി.