Breaking News

Trending right now:
Description
 
May 23, 2018

ടി10 ക്രിക്കറ്റ്‌ ഹങ്കാമ ജൂണ്‍ 16ന്‌ സ്‌പ്രിങ്‌ വാലിയില്‍

ഫ്രാന്‍സിസ്‌ തടത്തില്‍
image ന്യൂജേഴ്‌സി: റോക്‌ ലാന്‍ഡ്‌ സെന്റ്‌ മേരീസ്‌ ക്രിക്കറ്റ്‌ ടീം ഫൊക്കാനയുടെ സഹകരണത്തോടെ ജൂണ്‍ 16ന്‌ ടി10 ക്രിക്കറ്റ്‌ ടൂര്‍ണമെന്റ്‌ സംഘടിപ്പിക്കുന്നു. ടി10 ക്രിക്കറ്റ്‌ ഹങ്കാമ 2018 എന്ന പേരില്‍ സ്‌പ്രിങ്‌ വാലി പാര്‍ക്കില്‍വച്ചു നടത്തുന്ന ടൂര്‍ണമെന്റിലെ വിജയികള്‍ക്ക്‌ 1000 ഡോളറും റണ്ണര്‍ അപ്പിന്‌ 500 ഡോളറും കാഷ്‌ പ്രൈസ്‌ നല്‍കും. മാന്‍ ഓഫ്‌ ദി മാച്ച്‌, മാന്‍ ഓഫ്‌ ദി സീരീസ്‌ പുരസ്‌കാരങ്ങളും നല്‍കുന്നുണ്ട്‌. ജൂണ്‍ 16ന്‌ മഴ കളിക്കു തടസമുണ്ടാക്കിയാല്‍ പകരം 17ന്‌ നടത്തും. 200 ഡോളറാണ്‌ റജിസ്‌ട്രേഷന്‍ ഫീസ്‌.
ഓരോടീമും 10 ഓവര്‍ വീതം കളിക്കുന്ന മത്സരത്തില്‍ എട്ട്‌ കളിക്കാര്‍ വീതമാവും ഉണ്ടാവുക. ടെന്നീസ്‌ ബോള്‍ ഉപയോഗിച്ച്‌ കളിക്കുന്ന മത്സരത്തില്‍ എട്ടു ടീമുകളാണ്‌ മാറ്റുരയ്‌ക്കുന്നത്‌. ഫെഡറേഷന്‍ ഓഫ്‌ കേരളാ അസോസിയേഷന്‍സ്‌ ഇന്‍ നോര്‍ത്ത്‌ അമേരിക്ക (ഫൊക്കാന) ആണ്‌ ടൂര്‍ണമെന്റിന്റെ മുഖ്യ സ്‌പോണ്‍സര്‍. ടൂര്‍ണമെന്റിലേക്ക്‌ ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. അഡ്രസ്‌: 1 വെറ്ററന്‍ ഡ്രൈവ്‌, സ്‌പ്രിങ്‌ വാലി, ന്യൂയോര്‍ക്ക്‌ 10977. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ (ഫോണ്‍ നമ്പര്‍ ബ്രാക്കറ്റില്‍): അലക്‌സ്‌ ജോര്‍ജ്‌ (5182483613), മനോജ്‌ ജോണ്‍ (9178419043), ജോ അലക്‌സാണ്ടര്‍ (8453008473), ജ്യോതിഷ്‌ ജേക്കബ്‌ (8456414521), തമ്പി ചാക്കോ (6103282950), ഫിലിപ്പോസ്‌ ഫിലിപ്പ്‌ (8456452062), ഷാജി വര്‍ഗീസ്‌ (8628124371), പോള്‍ കറുകപ്പള്ളില്‍ (8455535671), മാധവന്‍ നായര്‍ (7327817355).