Breaking News

Trending right now:
Description
 
May 23, 2018

'മണിമുഴക്കം' കൃതികള്‍ ക്ഷണിക്കുന്നു; അവസാന തിയതി 27

image ന്യൂജേഴ്‌സ്‌: ഫെഡറേഷന്‍ ഓഫ്‌ മലയാളി അസോസിയേഷന്റെ (ഫൊക്കാന) നേതൃത്വത്തില്‍ ഫിലാഡല്‍ഫിയയില്‍ നടത്തുന്ന കണ്‍വന്‍ഷനോടനുബന്ധിച്ചു പുറത്തിറക്കുന്ന മണിമുഴക്കം എന്ന സുവനിയറിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. രണ്ടാഴ്‌ചമുമ്പാണ്‌ സ്‌മരണികയുടെ എഡിറ്റോറിയല്‍ ജോലികളാണ്‌ നടക്കുന്നത്‌. അമേരിക്കയിലെയും കാനഡയിലേയും മലയാളികളുടെ സൃഷ്ടികള്‍ക്കു മുന്‍തൂക്കം നല്‍കിയാണ്‌ ഇത്തവണ സ്‌മരണിക തയാറാക്കുന്നത്‌. കഥ, കവിത, ലേഖനങ്ങള്‍, അഭിമുഖങ്ങള്‍, ദൃശ്യഭംഗിയുള്ള ചിത്രങ്ങള്‍, ഫൊക്കാനയുടെയും അംഗസംഘടനകളുടെയും ഭാരവാഹികളുടെ ചിത്രങ്ങളും വിശേഷങ്ങളും ഉള്‍പ്പെടെ ഉള്‍ക്കൊള്ളിക്കാനാണ്‌ തീരുമാനം. സാഹിത്യകൃതികളും ലേഖനങ്ങളും പ്രസിദ്ധീകരിക്കാന്‍ താല്‍പര്യമുള്ളവര്‍ ഫോട്ടോ ഉള്‍പ്പെടെ fokana2018souvenireditor@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ 27നകം അയയ്‌ക്കണമെന്നു കണ്ടന്റ്‌ ആന്‍ഡ്‌ ലേ ഔട്ട്‌ എഡിറ്റര്‍ ഫ്രാന്‍സിസ്‌ തടത്തില്‍, ലിറ്റററി എഡിറ്റര്‍ ബെന്നി കുര്യന്‍ എന്നിവര്‍ അറിയിച്ചു.