Breaking News

Trending right now:
Description
 
May 23, 2018

ചെങ്ങന്നൂരില്‍ കെ.എം.മാണി യുഡിഎഫിനൊപ്പം

image ഇടതുപക്ഷവും ബിജെപിയും തുറന്നിട്ട വാതിലുകള്‍ കൊട്ടിയടച്ച്‌ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ്‌ (എം) വീണ്ടും യുഡിഎഫിലേക്ക്‌. കേരളാ കോണ്‍ഗ്രസ്‌ ചെയര്‍മാന്‍ കെ.എം.മാണി യുഡിഎഫിന്‌ കലവറയില്ലാത്ത പിന്തുണ നല്‍കുമെന്നു ഇന്നലെ പ്രഖ്യാപിച്ചു. പാലായില്‍ മാണിയുടെ വസതിയില്‍ ചേര്‍ന്ന കേരളാ കോണ്‍ഗ്രസ്‌ (എം) ഉപസമിതി യോഗത്തിലാണ്‌ തീരുമാനം. കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി ഡി.വിജയകുമാറിനെ പിന്തുണയ്‌ക്കുക എന്ന തീരുമാനമാണ്‌ ഇപ്പോള്‍ എടുത്തിരിക്കുന്നത്‌. യുഡിഎഫ്‌ മുന്നണിയില്‍ ചേരുന്നതുസംബന്ധിച്ച്‌ തീരുമാനമായിട്ടില്ല. യുഡിഎഫിന്റെ തിരഞ്ഞെടുപ്പ്‌ കണ്‍വന്‍ഷനില്‍ കേരളാ കോണ്‍ഗ്രസ്‌ പങ്കെടുക്കില്ല. പകരം കേരളാ കോണ്‍ഗ്രസ്‌ പ്രത്യേക തിരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ നടത്തി യുഡിഎഫ്‌ സ്ഥാനാര്‍ഥിയെ അവിടേക്കു വിളിക്കും. വ്യാഴാഴ്‌ച കേരളാ കോണ്‍ഗ്രസിന്റെ ആദ്യ തിരഞ്ഞെടുപ്പ്‌ കണ്‍വന്‍ഷന്‍ ചെങ്ങന്നൂരില്‍ നടക്കും. യുഡിഎഫ്‌ നേതാക്കള്‍ നടത്തിയ അഭ്യര്‍ഥനയും ദേശീയതലത്തില്‍ മതനിരപേക്ഷസഖ്യം രൂപികരിക്കേണ്ട സാഹചര്യവും കണക്കിലെടുത്ത്‌ ഉപാധികളില്ലാതെയാണ്‌ പിന്തുണ നല്‍കുന്നതെന്നു കെ.എം.മാണി പിന്നീട്‌ വ്യക്തമാക്കി.