Breaking News

Trending right now:
Description
 
May 23, 2018

മാന്‍ ബുക്കര്‍ പുരസ്‌കാരം ഓര്‍ഗ ടോക്കര്‍ ചുക്കിന്‌

image ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പുരസ്‌കാരത്തിന്‌ പോളിഷ്‌ സാഹിത്യകാരി ഓര്‍ഗ ടോക്കര്‍ ചുക്കിന്‍ അര്‍ഹനായി. ഫ്‌ളൈറ്റ്‌സ്‌ എന്ന നോവലാണ്‌ പുരസ്‌കാരം നേടിക്കൊടുത്തത്‌. 67000 ഡോളറാണ്‌ സമ്മാനത്തുക. പുസ്‌തകത്തിന്റെ പരിഭാഷക ജെന്നിഫര്‍ ക്രോഫ്‌റ്റുമായി സമ്മാനത്തുക പങ്കിടുമെന്നു ഓര്‍ഗ ടോക്കര്‍ ചുക്കിന്‍ വ്യക്തമാക്കി. ടോക്കര്‍ ചുക്കിന്‌ ഇതിനോടകം ഒട്ടേറെ ദേശീയ, രാജ്യാന്തര പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്‌. എട്ടു നോവലുകളും രണ്ടു ചെറുകഥാ സമാഹരവും രചിച്ചു. നിരവധി ഭാഷകളിലേക്ക്‌ ടോക്കര്‍ ചുക്കിന്റെ സൃഷ്ടികള്‍ മൊഴിമാറ്റം ചെയ്‌തിട്ടുണ്ട്‌. പ്രൈമിവെല്‍ ആന്‍ഡ്‌ അദെര്‍ ടൈംസ്‌, ദ ബുക്‌സ്‌ ഓഫ്‌്‌ ജേക്കബ്‌, ഹൗസ്‌ ഓഫ്‌ ഡേ ഹൗസ്‌ ഓഫ്‌ നൈറ്റ്‌, റണ്ണേഴ്‌സ്‌ തുടങ്ങിയവയാണ്‌ ടോക്കര്‍ ചുക്കിന്റെ ശ്രദ്ധേയമായ കൃതികളില്‍ ചിലത്‌. 1990കളിലാണ്‌ സാഹിത്യരംഗത്തേക്ക്‌ ടോക്കര്‍ ചുക്കര്‍ ചുവടുവച്ചത്‌. 2005ല്‍ മാന്‍ ബുക്കര്‍ രാജ്യാന്തര പുരസ്‌കാരം ഏര്‍പ്പെടത്തി. ഇംഗ്ലീഷിലേക്ക്‌ പരിഭാഷപ്പെടുത്തിയതും ബ്രിട്ടനില്‍ പ്രസിദ്ധീകരിച്ചതുമായ കൃതികളാണ്‌ പുരസ്‌കാരത്തിന്‌ പരിഗണിക്കുക.