Breaking News

Trending right now:
Description
 
May 22, 2018

ഡോ.ഫാ. ജോസഫ്‌ ജെ.പാലക്കല്‍ അമേരിക്കന്‍ ലൈബ്രറി ഓഫ്‌ കോണ്‍ഗ്രസില്‍ അംഗീകരിക്കപ്പെടുന്നു

കോരസണ്‍ ന്യൂയോര്‍ക്ക്‌
image ന്യൂയോര്‍ക്ക്‌: പ്രസിദ്ധമായ ബെഞ്ചമിന്‍ എ.ബോട്ട്‌കിന്‍ പ്രഭാഷണ പരമ്പരയില്‍, ഭാരതത്തിലെ ക്രൈസ്‌തവ ദര്‍ശനത്തെയും സുറിയാനി കീര്‍ത്തനങ്ങളെയും ആലാപനത്തെയും പരിചയപ്പെടുത്തുവാനും അവ അമേരിക്കയിലെ ഔദ്യോഗിക ലൈബ്രറി രേഖകളുടെ ഭാഗമാക്കാനും ഡോ.ഫാ.ജോസഫ്‌ ജെ.പാലക്കലിനെ ക്ഷണിച്ചു. 31ന്‌ 12മണിക്ക്‌ വാഷിങ്‌ടണ്‍ ഡി സിയിലുള്ള വൈറ്റ്‌ ഓള്‍ പവലിയോണ്‍ (ജെഫേഴ്‌സണ്‍ ബില്‍ഡിങ്‌, 101 ഇന്‍ഡിപെന്‍ഡന്‍സ്‌ അവന്യു) വച്ചു നടത്തുന്ന സംഗീതാവിഷ്‌കരണ ചടങ്ങിലേക്ക്‌ ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. പ്രവേശനം സൗജന്യമാണ്‌. മേഖലയില്‍ താമസിക്കുന്ന മലയാളികള്‍ക്ക്‌ ഇത്‌ അഭിമാനനിമിഷമായിരിക്കും.
തദസവസരത്തില്‍ ഫാ.പാലക്കലിന്റെ ജീവിത വീക്ഷണങ്ങളെയും അദ്ദേഹത്തിന്റെ അക്ഷീണ പരിശ്രമത്തില്‍ നടത്തപ്പെടുന്ന അറമായ ഭാഷാ പദ്ധതിയെപ്പറ്റിയും ഉള്ള വിവരങ്ങള്‍ ലൈബ്രറി ഓഫ്‌ കോണ്‍ഗ്രസിന്റെ ഓദ്യോഗിക ശേഖരങ്ങളുടെ ഭാഗമായി തീരും. ഇന്ത്യയിലെ ക്രൈസ്‌തവസഭ സംഗീതശാസ്‌ത്ര സമിതിയുടെ ആരംഭകനും അധ്യക്ഷനുമായ ഫാ.പാലക്കലിന്റെ നീണ്ട വര്‍ഷങ്ങളുടെ കഠിന സംഗീതചര്യയുടെ അവിസ്‌മരണീയ മുഹൂര്‍ത്തമാണ്‌ ഇവിടെ അരങ്ങേറുന്നത്‌. ഇതോടൊപ്പം ഭാരതത്തിലെ ക്രൈസ്‌തവരുടെ ചരിത്രവും നിയോഗവും ഇന്ത്യയിലെ സുറിയാനിചരിത്രവും കൂടി അമേരിക്കന്‍ പഠന-പരിജ്ഞാനശാഖയുടെ ഭാഗമാകും.
ജൂലൈ 11നു ഓക്‌സ്‌ഫോര്‍ഡ്‌ യൂണിവേഴ്‌സിറ്റിയുടെ ഓറിയന്റല്‍ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ സീറോ മലബാര്‍ സഭയുടെ സുറിയാനി കീര്‍ത്തനശാഖയെപ്പറ്റി പ്രഭാഷണത്തിന്‌ ഫാ.പാലക്കലിനെ ക്ഷണിച്ചിട്ടുണ്ട്‌. ന്യൂയോര്‍ക്ക്‌ ഹണ്ടര്‍ കോളജില്‍നിന്നുമാണ്‌ സംഗീതത്തില്‍ മാസ്‌റ്റര്‍ ബിരുദമെടുത്തത്‌. ഹിന്ദി, സംസ്‌കൃതം, മലയാളം, ഇംഗ്ലീഷ്‌, അരമൈക്‌ തുടങ്ങി വിവിധഭാഷകളില്‍ നാല്‍പ്പതിലേറെ ആല്‍ബങ്ങളും പൂര്‍ത്തിയാക്കി. ആലപ്പുഴ പള്ളിപ്പുറം സ്വദേശിയാണ്‌ ഫാ.പാലക്കല്‍.