Breaking News

Trending right now:
Description
 
May 22, 2018

നിസഹായരായ ഉറ്റവര്‍: നഴ്‌സിന്റെ മൃതദേഹം വീട്ടിലെത്തിക്കാതെ സംസ്‌കരിച്ചു

image നിപ്പ വൈറസ്‌ വ്യാപനഭീതിയില്‍ ഉറ്റയവരും സര്‍ക്കാരും നിസഹായരായി. ആതുരശുശ്രൂഷയ്‌ക്കിടെ നിപ്പ വൈറസ്‌ ബാധയെ തുടര്‍ന്ന്‌ മരിച്ച നഴ്‌സ്‌ ലിനിയുടെ മൃതദേഹം വീട്ടിലെത്തിക്കാതെ കോഴിക്കോട്‌ മാവൂര്‍റോഡിലെ വൈദ്യുതി ശ്‌മശാനത്തില്‍ സംസ്‌കരിക്കുകയായിരുന്നു. ഭര്‍ത്താവിനെയും അടുത്ത ബന്ധുക്കളെയും മാത്രമാണ്‌ മൃതദേഹം കാണാന്‍ അനുമതി നല്‍കിയത്‌. അഞ്ചുവയസുകാരന്‍ ഋതുലിനും രണ്ടുവയസുകാരന്‍ സിദ്ധാര്‍ഥിനും അവസാനമായി അമ്മയെ കാണാന്‍ അവസരം ലഭിച്ചില്ല. മാരകമായ നിപ്പ വൈറസ്‌ പടരാനുള്ള സാധ്യത കണക്കിലെടുത്താണ്‌ വീട്ടുകാരുടെ സമ്മതത്തോടെ ലിനിയുടെ മൃതദേഹം ആരോഗ്യവകുപ്പ്‌ ഏറ്റെടുത്ത്‌ സംസ്‌കരിച്ചത്‌.