Breaking News

Trending right now:
Description
 
May 22, 2018

മരിക്കുംമുമ്പ്‌ ലിനി ഭര്‍ത്താവിനെഴുതി; സജീഷേട്ടാ... ആം ഓള്‍മോസ്‌റ്റ്‌ ഓണ്‍ ദ വേ..

image നിപ്പ വൈറസ്‌ പനിബാധയെ തുടര്‍ന്ന്‌ മരിച്ച നഴ്‌സ്‌ വടകര പുത്തൂര്‍പറമ്പത്ത്‌ സജീഷിന്റെ ഭാര്യ ലിനി (31) മരിക്കുന്നതിനുമുമ്പ്‌ ഹൃദയം നുറുങ്ങി ഭര്‍ത്താവിന്‌ കത്തെഴുതി. കോഴിക്കോട്‌ മെഡിക്കല്‍കോളജിലെ തീവ്രപരിചരണവിഭാഗത്തില്‍ കിടന്നാണ്‌ ലിനി ഭര്‍ത്താവ്‌ സജീഷിന്‌ കത്തെഴുതിയത്‌. "സജീഷേട്ടാ, ആം ഓള്‍മോസ്‌റ്റ്‌ ഓണ്‍ ദ വേ... നിങ്ങളെ കാണാന്‍ പറ്റുമെന്നു തോന്നുന്നില്ല... സോറി. നമ്മുടെ മക്കളേ നന്നായി നോക്കണേ... ഇവരെ ഒന്നു ഗള്‍ഫില്‍ കൊണ്ടുപോകണം. നമ്മുടെ അച്ഛനെപ്പോലെ തനിച്ചാവരുത്‌. വിത്ത്‌ ലോട്‌സ്‌ ഓഫ്‌ ലവ്‌... ഉമ്മ..." എന്നായിരുന്നു കത്തിലെ വാക്കുകള്‍. ചെമ്പനോട പുതുശേരി പരേതനായ നാണുവിന്റെയും രാധയുടെയും മൂന്നു പെണ്‍മക്കളില്‍ രണ്ടാമത്തെയാളാണ്‌ ലിനി. ആറുവര്‍ഷമായി താലൂക്ക്‌ ആശുപത്രിയില്‍ നഴ്‌സായിരുന്നു. ബഹ്‌റൈനില്‍ ജോലി ചെയ്യുന്ന സജീഷ്‌ നാട്ടിലെത്തി തീവ്രപരിചരണവിഭാഗത്തില്‍ രോഗബാധിതയായ ഭാര്യ ലിനിയെകണ്ടു സംസാരിച്ചിരുന്നു. ഇതിനുശേഷമാണ്‌ ലിനിയെ മരണം വിളിച്ചത്‌.