Breaking News

Trending right now:
Description
 
May 22, 2018

നിപ്പ വൈറസ്‌: വില്ലന്‍ വവ്വാലുകള്‍; കൂട്ടത്തോടെ കണ്ടെത്തിയ കിണര്‍ വലയിട്ടുമൂടി

image കോഴിക്കോട്‌ പേരാമ്പ്രയില്‍ നിപ്പ രോഗബാധയുടെ ഉറവിടം മണിപ്പാലില്‍നിന്നുള്ള വൈദ്യ സംഘം കണ്ടെത്തി. വൈറസ്‌ ബാധിച്ചു മരിച്ച മുഹമ്മദ്‌ സാലിഹ്‌, സാബിത്ത്‌, ചികിത്സയിലുള്ള പിതാവ്‌ മൂസ എന്നിവര്‍ പുതിയതായി വാങ്ങിയ സ്ഥലത്തെ കിണറ്റില്‍ താമസമാക്കിയ വവ്വാലുകളില്‍നിന്നാകാം രോഗം പടര്‍ന്നതെന്നു വിദഗ്‌ധസംഘ മേധാവി ഡോ.ജി.അരുണ്‍കുമാര്‍ വ്യക്തമാക്കി. ആരോഗ്യവകുപ്പ്‌ നടത്തിയ പരിശോധനയിലാണ്‌ വവ്വാലുകള്‍ താവളമാക്കിയ കിണര്‍ കണ്ടത്‌. വവ്വാലുകള്‍ പുറത്തുപോകുന്നത്‌ തടയാന്‍ കിണര്‍ വലയിട്ടുമൂടി. വനംവകുപ്പ്‌ അധികൃതരെത്തി വവ്വാലുകളെ പിടികൂടിയാലുടന്‍ വിദഗ്‌ധപരിശോധനയ്‌ക്കു വിധേയമാക്കും. വീടും പരിസരവും വൃത്തിയാക്കുന്നതിന്റെ ഭാഗമായി മൂസയും മക്കളും കിണര്‍ ശുചീകരിച്ചപ്പോള്‍ വെള്ളത്തിലൂടെയോ മറ്റോ രോഗം പിടിപെട്ടതാകാനാണ്‌ സാധ്യതയെന്നു വിദഗ്‌ധര്‍ പറയുന്നു. വെള്ളത്തില്‍ രോഗാണുക്കളുണ്ടായിരുന്നോ എന്നു സ്ഥിരീകരിച്ചിട്ടില്ല. വവ്വാലുകള്‍തിന്ന മാമ്പഴം ഇവര്‍ കഴിച്ചതായും പറയുന്നുണ്ട്‌.