Breaking News

Trending right now:
Description
 
May 22, 2018

നിപ്പ വൈറസ്‌ ലക്ഷണം: രണ്ടുപേര്‍കൂടി മരിച്ചു; മരണസംഖ്യ എട്ടായി

image നിപ്പ വൈറസ്‌ പനിയുടെ ലക്ഷണത്തോടെ സംസ്ഥാനത്ത്‌ ഇന്നു രണ്ടുപേര്‍കൂടി മരിച്ചു. കോഴിക്കോട്‌ മെഡിക്കല്‍കോളജ്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പേരാമ്പ്ര സ്വദേശി രാജന്‍, നാദാപുരം സ്വദേശി അശോകന്‍ എന്നിവരാണ്‌ മരിച്ചത്‌. ഇതോടെ നിപ്പവൈറസ്‌ ലക്ഷണങ്ങളോടെ മരിച്ചവരുടെ എണ്ണം എട്ടായി. വൈറസിന്റെ ലക്ഷണങ്ങള്‍ കാണിച്ച ഇരുവരുടെയും രക്തസാമ്പിളുകള്‍ പരിശോധനയ്‌ക്ക്‌ അയച്ചിരുന്നു. നേരത്തെ അഞ്ചുപേര്‍ മരിച്ചത്‌ നിപ്പ വൈറസ്‌ ബാധമൂലമാണെന്നു സ്ഥിരീകരിച്ചിരുന്നു. പേരാമ്പ്ര ചങ്ങരോത്ത്‌ നിപ്പ ബാധിച്ചു മരിച്ച സഹോദരങ്ങളെ ആശുപത്രിയില്‍ പരിചരിച്ച നഴ്‌സ്‌, വടകരസ്വദേശി സജീഷിന്റെ ഭാര്യ ലിനി (31) ഇന്നലെ പുലര്‍ച്ചെ കോഴിക്കോട്‌ മെഡിക്കല്‍കോളജില്‍ മരിച്ചു. രണ്ടു നഴ്‌സുമാര്‍ ഉള്‍പ്പെടെ ഒമ്പത്‌ പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുണ്ട്‌. ഇവരില്‍ നിപ്പ ബാധിച്ച ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്‌. മരിച്ചവരുടെ അടുത്ത ഇടപഴകിയവരും രോഗബാധയുണ്ടായോ എന്ന സംശയത്താല്‍ രക്തസാംപിള്‍ പരിശോധനയ്‌ക്ക്‌ അയച്ചിട്ടുണ്ട്‌. ഇവരുള്‍പ്പെടെ 69 പേരുടെ സാംപിളുകളാണ്‌ വൈറോളജി ലാബിലേക്ക്‌ അയച്ചിരിക്കുന്നത്‌. നിപ്പ വൈറസ്‌ ബാധ പടരാന്‍ കാരണമായതു വവ്വാലെന്നാണ്‌ പ്രാഥമിക നിഗമനം.