Breaking News

Trending right now:
Description
 
May 21, 2018

രാജീവ്‌ഗാന്ധിയുടെ രക്തസാക്ഷിത്വദിനാചരണം ഇന്ന്‌

image മുന്‍ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയുടെ 27-ാം രക്തസാക്ഷിത്വദിനാചരണം ഇന്ന്‌. കെപിസിസിയുടെ നേതൃത്വത്തില്‍ രക്തസാക്ഷിത്വദിനാചരണം സദ്‌ഭാവനാ ദിനമായി ആചരിക്കും. തിരുവനന്തപുരം ഇന്ദിരാഭവനില്‍ പുഷ്‌പാര്‍ച്ചനയും അനുസ്‌മരണ സമ്മേളനവും നടക്കും. കോണ്‍ഗ്രസ്‌ പ്രവര്‍ത്തകസമിതി അംഗം എ.കെ.ആന്റണി ഉദ്‌ഘാടനം ചെയ്യും. കെപിസിസി പ്രസിഡന്റ്‌ എം.എം.ഹസന്‍ അധ്യക്ഷതവഹിക്കും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കും. സദ്‌ഭാവനാ ദിനത്തില്‍ ഡിസിസി ആസ്ഥാനങ്ങളിലും എല്ലാ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലും രാജീവ്‌ ഗാന്ധിയുടെ ചിത്രത്തിനു മുമ്പില്‍ പുഷ്‌പാര്‍ച്ചനയും പ്രാര്‍ഥനാ യോഗങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്‌.