Breaking News

Trending right now:
Description
 
May 21, 2018

ജനസേവ ശിശുഭവന്‍ ഏറ്റെടുക്കുന്നതിനെതിരെ കുട്ടികള്‍ തെരുവിലിറങ്ങി

image ജനസേവ ശിശുഭവന്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനെതിരെ അന്തേവാസികളായ കുട്ടികള്‍ തെരുവിലിറങ്ങി. ജനസേവയിലെ ജീവനക്കാരെ നിലനിര്‍ത്തണമെന്ന ആവശ്യം ഉന്നയിച്ചായിരുന്നു കുട്ടികളുടെ പ്രതിഷേധം. കുട്ടികള്‍ പ്രകടനമായി റോഡിലിറങ്ങിയതോടെ ഉദ്യോഗസ്ഥര്‍ വെട്ടിലായി. തുടര്‍ന്ന്‌ ഏറ്റെടുക്കല്‍ നടപടികളുമായി എത്തിയ ഉദ്യോഗസ്ഥര്‍ കരുമാലൂര്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷിജുവും ശിശുഭവന്‍ മാനേജര്‍ ഇന്ദിരാ ശബരീനാഥുമായി ചര്‍ച്ച നടത്തി കുട്ടികളെ ശാന്തരാക്കുകയായിരുന്നു. പൊലീസും സ്ഥലത്തെത്തി. ജനസേവയ്‌ക്കു കീഴിലുള്ള നെടുമ്പാശേരി മേയ്‌ക്കാട്‌ ബോയ്‌സ്‌ ഹോമില്‍ പ്രതിഷേധം ഉണ്ടായില്ല. ഞായറാഴ്‌ച ഉച്ചയ്‌ക്ക്‌ രണ്ടരയോടെയാണ്‌ റവ്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ ഏറ്റെടുക്കല്‍ നടപടികളുമായി ഉദ്യോഗസ്ഥരെത്തിയത്‌.