
തമിഴ്നാട്ടിലെ
ഡിണ്ടിഗലിനു സമീപം രണ്ട് ബസുകള്‍ ഉള്‍പ്പെട്ട അപകടത്തില്‍ മരിച്ച
മൂന്നുമലയാളികളുടെയും മൃതദേഹം നാട്ടിലെത്തിച്ചു. മുണ്ടക്കയം പറത്താനം
മൂന്നാനപ്പള്ളിയില്‍ ജിനുമോന്‍ ജോസ് (28), കട്ടപ്പന നരിയമ്പാറ കല്ലൂരാത്ത്
കെ.കെ.രാജന് (67), കൊല്ലം അഞ്ചാലുമ്മൂട് ചിറ്റിലക്കാട്ട് തെക്കേതില്‍ ബൈജു
(ഷാജി-34) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. മൂവരുടെയും സംസ്കാരം ഇന്നു നടക്കും.
ഡിണ്ടിഗല്‍-ബെംഗളൂര് റോഡില്‍ വേട്ടസെന്തൂര് പൊലീസ് സ്റ്റേഷനു സമീപം
കാക്കാത്തോപ്പ് കറുകാംപെട്ടിത്തിരിവില് ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം.
പത്തനംതിട്ടയില്‍നിന്നു ബെംഗളൂരുവിലേക്കു പോയ കല്ലട ട്രാവല്‍സിന്റെ ബസാണ് ആദ്യം
അപകടത്തില്‍പെട്ടത്. ബസിലെ യാത്രക്കില് ഒരാള്‍ക്ക് ഛര്‍ദിക്കാനായി വാഹനം
നിര്‍ത്തുന്നതിനിടെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. യാത്രക്കാരായ ജിനുമോനും
രാജനും സംഭവസ്ഥലത്തുവച്ചു മരിച്ചു. രക്ഷാപ്രവര്‍ത്തകരുടെ ഇടയിലേക്ക്
മാര്‍ത്താണ്ഡം-ബെഗളൂരു റോയല്‍ ട്രാവല്‍സ് ബസ് പാഞ്ഞുകയറിയാണ് ബൈജു മരിച്ചത്.
അതുവഴി മിനിലോറിയില്‍ എത്തിയ ബൈജു രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെയാണ്
അപകടത്തില്‍പെട്ടത്. അപകടത്തില്‍ എട്ടുപേര്‍ക്ക് പരുക്കേറ്റു.