Breaking News

Trending right now:
Description
 
May 21, 2018

മാവോയിസ്‌റ്റ്‌ ആക്രമത്തില്‍ ഏഴു പൊലീസുകാര്‍ കൊല്ലപ്പെട്ടു

image ഛത്തീസ്‌ഗഡില്‍ ദന്തേവാഡ ജില്ലയില്‍ മാവോയിസ്‌റ്റുകള്‍ നടത്തിയ കുഴിബോംബ്‌ ആക്രമണത്തില്‍ പൊലീസുകാര്‍ സഞ്ചരിച്ചിരുന്ന വാഹനം തകര്‍ന്ന്‌ ഏഴു പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിനുശേഷം പൊലീസുകാരുടെ രണ്ട്‌ എകെ 47 തോക്കുകളും മാവോയിസ്‌റ്റുകള്‍ തട്ടിയെടുത്തു. ഇന്നലെ ഉച്ചയ്‌ക്കാണ്‌ സംഭവം. റോഡ്‌ നിര്‍മാണത്തിനുള്ള സാധനങ്ങള്‍ കൊണ്ടുപോവുകയായിരുന്ന ട്രക്കുകള്‍ക്കു അകമ്പടിപോയ പൊലീസ്‌ വാഹനമാണ്‌ കുഴിബോംബ്‌ ആക്രമണത്തില്‍ തകര്‍ന്നത്‌. ഛത്തീസ്‌ഗഡ്‌ ആംഡ്‌ ഫോഴ്‌സ്‌ (സിഎഎഫ്‌), ഡിസ്‌ട്രിക്ട്‌ ഫോഴ്‌സ്‌ (ഡിഎഫ്‌) എന്നിവയിലെ പൊലീസ്‌ ഉദ്യോഗസ്ഥരാണ്‌ കൊല്ലപ്പെട്ടവര്‍. അടുത്തിടെ മഹാരാഷ്ട്ര, ഒഡീഷ, ഛത്തീസ്‌ഗഡ്‌ എന്നിവിടങ്ങളില്‍ മവോയിസ്‌റ്റുകള്‍ക്കു ഏറെ ആള്‍ നാശമുണ്ടാക്കിയ സൈനിക നടപടികളോടുള്ള പ്രതികാരമാണ്‌ കുഴിബോംബ്‌ സ്‌ഫോടനംവഴി പൊലീസുകാരെ കൊലപ്പെടുത്തിയതിനു പിന്നില്‍.