Breaking News

Trending right now:
Description
 
May 21, 2018

ആലുവയിലെ ജനസേവ ശിശുഭവന്‍ സര്‍ക്കാര്‍ ഏറ്റെടുത്തു

image തെരുവില്‍നിന്നു രക്ഷപ്പെടുത്തിയ കുട്ടികളെ സംരക്ഷിക്കുന്ന ആലുവയിലെ ജനസേവ ശിശുഭവന്റെ പ്രവര്‍ത്തനം സര്‍ക്കാര്‍ ഏറ്റെടുത്തു. ഇതരസംസ്ഥാനക്കാരായ കുട്ടികളെ അനധികൃതമായി താമസിപ്പിക്കുന്നുവെന്നും ബാലനീതി നിയമം ലംഘിച്ചുവെന്നും ആരോപിച്ചാണ്‌ നടപടി. ജില്ലാ ശിശുക്ഷേമസമിതി ഇതുസംബന്ധിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു. സാമൂഹിക നീതി സ്‌പെഷല്‍ സെക്രട്ടറി ബിജു പ്രഭാകരന്റെ ഉത്തരവിനെ തുടര്‍ന്ന്‌ നടപടി. ആലുവ യുസി കോളജിനു സമീപം പെണ്‍കുട്ടികള്‍ താമസിക്കുന്ന ശിശുഭവനും നെടുമ്പാശേരി മേയ്‌ക്കാട്‌ ആണ്‍കുട്ടികളെ താമസിപ്പിക്കുന്ന ബോയ്‌സ്‌ ഹോമുമാണ്‌ സ്ഥാവര ജംഗമ സ്വത്തുകളടക്കം ജില്ലാ കലക്ടര്‍ ഏറ്റെടുത്തത്‌. ഇനി അന്തേവാസികളുടെ ക്ഷേമം ഉള്‍പ്പെടെ കലക്ടറുടെ നിയന്ത്രണത്തിലായിരിക്കും. ജനസേവയിലെ മുഴുവന്‍ ജീവനക്കാരെയും മാറ്റി സാമൂഹികനീതി വകുപ്പ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ ചുമതലനല്‍കി. ജോസ്‌ മാവേലി അധ്യക്ഷനായ ജനസേവ ചാരിറ്റബിള്‍ സൊസൈറ്റിയാണ്‌ സ്ഥാപനം നടത്തിയിരുന്നത്‌. 1999ലാണ്‌ ആലുവ ജനസേവ ശിശുഭവന്‍ ആരംഭിച്ചത്‌. 2007-ല്‍ ബോയ്‌സ്‌ ഹോം ആരംഭിച്ചു.