Breaking News

Trending right now:
Description
 
May 21, 2018

കേരളം നിപ്പാവൈറസ്‌ ഭീഷണിയില്‍; ചികിത്സിച്ച നഴ്‌സും മരിച്ചു

image നിപ്പവൈറസ്‌ ബാധിച്ച്‌ കോഴിക്കോട്‌ ഒരാള്‍കൂടി മരിച്ചു. പനിബാധിച്ചവരെ പരിചരിച്ച പേരമ്പ്രാ താലൂക്ക്‌ ആശുപത്രിയിലെ നഴ്‌സ്‌ കോഴിക്കോട്‌ ചെമ്പനോട സ്വദേശി ലിനിയാണ്‌ മരിച്ചത്‌. ഇതോടെ വൈറസ്‌ ബാധമൂലം മരിച്ചവരുടെ എണ്ണം പത്തായി. മൃതദേഹം ബന്ധുക്കള്‍ക്ക്‌ വിട്ടുകൊടുക്കാതെ സംസ്‌കരിച്ചു. പനി പടരാതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമാണ്‌ നടപടി. പേരാമ്പ്ര ചങ്ങരോത്ത്‌ പഞ്ചായത്തില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചത്‌ നിപ്പാവൈറസ്‌ ബാധമൂലമാണെന്നു പൂനയിലെ ദേശീയ വൈറോളജി ഇന്‍സ്‌റ്റിറ്റിയൂട്ട്‌ സ്ഥിരീകരിച്ചു. കോഴിക്കോട്‌ മെഡിക്കല്‍കോളജ്‌ മാതൃശിശു സംരക്ഷണ കേന്ദ്രം ഹെഡ്‌ നഴ്‌സ്‌ ടെസി ജോര്‍ജ്‌ മരിച്ചതും വൈറസ്‌ രോഗം ബാധിച്ചാണ്‌. മരിച്ചവരില്‍ എട്ടുപേരും കോഴിക്കോട്‌ മെഡിക്കല്‍കോളജ്‌ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നവരാണ്‌. നിപ്പോ വൈറസ്‌ ബാധയോടെ പത്തുപേര്‍ കോഴിക്കോട്ടെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്‌. നിപ്പോ വൈറസിനൊപ്പം ഡെങ്കിപ്പനിയും റിപ്പോര്‍ട്ടു ചെയ്‌തു. ഡെങ്കിപ്പനി ഉള്‍പ്പെടെ ബാധിച്ച്‌ അഞ്ചുപേരും വിവിധ ആശുപത്രികളില്‍ മരിച്ചു. മൃഗങ്ങളില്‍നിന്ന്‌, പ്രധാനമായും വവ്വാലുകളില്‍നിന്നാണ്‌ നിപ്പോവൈറസ്‌ മനുഷ്യരിലേക്ക്‌ പകരുന്നത്‌. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്രസംഘം ഇന്നു കോഴിക്കോട്ട്‌ എത്തും. മൃഗങ്ങളിലൂടെ പടരുന്ന വൈറസ്‌ ആയതിനാല്‍ വവ്വാലുകളും മറ്റും കടിച്ച പഴങ്ങള്‍ ഭക്ഷിക്കരുതെന്ന്‌ ആരോഗ്യവകുപ്പ്‌ മുന്നറിയിപ്പ്‌ നല്‍കി.