Breaking News

Trending right now:
Description
 
Feb 06, 2013

രാജ്യത്ത്‌ ചെലവുകുറഞ്ഞ വിമാനത്താവളങ്ങള്‍ നിര്‍മിക്കുമെന്ന്‌ മന്ത്രി അജിത്‌ സിംഗ്‌

image രാജ്യത്തെ വിദൂര, ഉള്‍നാടന്‍ പ്രദേശങ്ങളെ വിമാനമാര്‍ഗം ബന്ധിപ്പിക്കുന്നതിനു ചെലവു കുറഞ്ഞ വിമാനത്താവളങ്ങള്‍ നിര്‍മിക്കുന്ന കാര്യം ആലോചിച്ചുവരികയാണെന്നു സിവില്‍ വ്യോമയാന മന്ത്രി അജിത്‌സിംഗ്‌ അറിയിച്ചു.ബാംഗളൂരില്‍ ഏറോ ഇന്ത്യ 2013 എയര്‍ഷോ ഉത്‌ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ വ്യോമഗതാഗതവും അടിസ്ഥാന സൗകര്യങ്ങളും വര്‍ധിച്ചുവരികയാണ്‌. 15 വിമാനത്താവളങ്ങള്‍ പുതുതായി നിര്‍മിക്കുന്നതിനു സര്‍ക്കാര്‍ അനുമതി നല്‍കിക്കഴിഞ്ഞു. യാത്രക്കാരുടെ എണ്ണം പത്തുവര്‍ഷത്തിനുള്ളില്‍ 15% വര്‍ധിച്ചു. അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ പ്രതിവര്‍ഷം 1.80 കോടിയുടെ വര്‍ധന ഉണ്ടാകുമെന്നു കരുതപ്പെടുന്നു. അന്താരാഷ്‌ട്ര യാത്രക്കാരുടെ എണ്ണത്തില്‍ എട്ടുകോടി കവിയും. ഇപ്പോള്‍ ഇത്‌ നാലുകോടി മുതല്‍ ആറുകോടി വരെയാണ്‌. കോല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളില്‍ അന്താരാഷ്‌ട്ര നിലവാരമുള്ള ടെര്‍മിനല്‍ കെട്ടിടങ്ങള്‍ നിര്‍മിച്ചുകഴിഞ്ഞു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ 23 കോടി യാത്രക്കാരാണ്‌ വിവിധ വിമാനത്താവളങ്ങളിലൂടെ കടന്നുപോയത്‌. രാജ്യത്തെ 35 ചെറുകിട, ഇടത്തരം താവളങ്ങള്‍ നവീകരിക്കുന്ന തിരക്കിലാണ്‌ എയര്‍പോര്‍ട്ട്‌ അഥോറിറ്റിയെന്നു മന്ത്രി അറിയിച്ചു.