Breaking News

Trending right now:
Description
 
May 20, 2018

തമിഴ്‌നാട്ടില്‍ വാഹനാപകടം: മൂന്ന്‌ മലയാളികള്‍ മരിച്ചു

image തമിഴ്‌നാട്ടിലെ ഡിണ്ടിഗലില്‍ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു. കോട്ടയം സ്വദേശികളായ ജിനുമോന്‍, ജോസഫ്‌, കൊല്ലംസ്വദേശി ഷാജി എന്നിവരാണ്‌ മരിച്ചത്‌. ഇവരെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായില്ല. അപകടത്തില്‍ 15 പേര്‍ക്കു പരുക്കുണ്ട്‌. ഇവരെ ഡിണ്ടിഗലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്തനംതിട്ടയില്‍നിന്നു ബാംഗളൂരിലേക്കു പോവുകയായിരുന്ന സ്വകാര്യബസാണ്‌ അപകടത്തില്‍പെട്ടത്‌. ബസ്‌ നിയന്ത്രണംവിട്ട്‌ മറിയുകയായിരുന്നു. പൊലീസ്‌ സ്ഥലത്തെത്തി.