Breaking News

Trending right now:
Description
 
May 20, 2018

പെട്രോള്‍ പമ്പില്‍ വാക്കുതര്‍ക്കം; യുവാവിനെ പെട്രോളൊഴിച്ച്‌ കത്തിച്ചു

image തൃശൂര്‍ കൊടകരയ്‌ക്കു സമീപത്തെ പെട്രോള്‍പമ്പില്‍ പെട്രോള്‍ അടിക്കാനെത്തിയവര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ ബൈക്ക്‌ യാത്രികന്റെ മേല്‍ യുവാവ്‌ പെട്രോളൊഴിച്ച്‌ തീകൊളുത്തി. വസ്‌ത്രത്തില്‍പടര്‍ന്ന തീയുമായി ഓടിയ ബൈക്ക്‌ യാത്രികന്‍ മീപത്തെ പുഴയില്‍ചാടിയതിനാല്‍ ജീവന്‍ നഷ്ടമായില്ല. ബൈക്ക്‌ പൂര്‍ണമായും കത്തിനശിച്ചു. മുപ്ലിയം സ്വദേശി മാഞ്ഞക്കാടന്‍ ദിലീപിനാണ്‌ പൊള്ളലേറ്റത്‌. തൃശൂര്‍ മെഡിക്കല്‍കോളജ്‌ ശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒന്‍പതുങ്ങല്‍ സ്വദേശി വട്ടപ്പറമ്പില്‍ വിനീതാണ്‌ (29) ആക്രമണം നടത്തിയത്‌. വധശ്രമം, വീടുകയറി ആക്രമണം ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയാണിയാള്‍. പെട്രോള്‍പമ്പിലെ നിരീക്ഷണക്യാമറയില്‍ ആക്രമണം നടത്തിയ വിനീതിന്റെ ചിത്രം പതിഞ്ഞിട്ടുണ്ട്‌. പ്രദേശത്തെ പ്രധാനഗുണ്ടയായ ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. പെട്രോള്‍ അടിച്ചശേഷം ദിലീപ്‌ 2000 രൂപയാണ്‌ നല്‍കിയത്‌. ബാക്കിലഭിച്ച തുകയില്‍ കൂടുതലും പത്തുരൂപ നോട്ടുകളായിരുന്നു. പണം എണ്ണി തിട്ടപ്പെടുത്താന്‍ ഏറെതാമസം ഉണ്ടാവുകയും ചെയ്‌തു. ഇതിനിടെ പിന്നില്‍കാത്തുന്ന വിനീതുമായി വാക്കുതര്‍ക്കം ഉണ്ടാവുകയും ഇയാള്‍ കുപ്പിയില്‍ കരുതിയിരുന്ന പെട്രോള്‍ ദിലീപിന്റെ ദേഹത്തൊഴിച്ച്‌ ലൈറ്റര്‍കൊണ്ട്‌ കത്തിക്കുകയായിരുന്നു. പമ്പിലേക്ക്‌ തീ പടരാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.