Breaking News

Trending right now:
Description
 
May 20, 2018

ഹാരി രാജകുമാരനും മേഗനും വിവാഹിതരായി

image എലിസബത്ത്‌ രാജ്ഞിയുടെ കൊച്ചുമകന്‍ ഹാരി രാജകുമാരനും (33) ഹോളിവുഡ്‌ താരസുന്ദരി മേഗന്‍ മാര്‍ക്കിളും (36) വിവാഹിതരായി. വിന്‍ഡ്‌സറിലെ സെന്റ്‌ ജോര്‍ജ്‌ ചാപ്പലില്‍ ശനിയാഴ്‌ചയായിരുന്നു വിവാഹം. എലിസബത്ത്‌ രാജ്ഞി ഉള്‍പ്പെടെ രാജകുടുംബാംഗങ്ങളുടെയും അതിഥികളെയും സാക്ഷിനിര്‍ത്തി മോതിരവും വിവാഹപ്രതിജ്ഞയും കൈമാറി. വിവാഹത്തിനുശേഷം നവദമ്പതികള്‍ നഗരത്തിലൂടെ പര്യടനം നടത്തി. ഇരുവരെയും കാണുന്നതിന്‌ വിന്‍ഡ്‌സര്‍ കൊട്ടാരപരിസരത്തും റോഡുകളിലും ആരാധകരുടെ വന്‍തിരക്കാണ്‌ അനുഭവപ്പെട്ടത്‌. വന്‍ സുരക്ഷാസന്നാഹങ്ങളും ഒരുക്കിയിരുന്നു. മേഗന്റെ പിതാവ്‌ തോമസ്‌ മാര്‍ക്കിള്‍ വിവാഹത്തില്‍ പങ്കെടുത്തില്ല. ഹൃദ്രോഗം കലശലായതിനെ തുടര്‍ന്ന്‌ അദ്ദേഹം ആശുപത്രിയിലായിരുന്നു. ചാള്‍സ്‌ രാജകുമാരനായിരുന്നു മേഗന്റെ അച്ഛന്റെ സ്ഥാനത്തുനിന്നു കാര്യങ്ങള്‍ നടത്തിയത്‌. മേഗന്റെ അമ്മ ഡോറിയ പങ്കെടുത്തു. എലിസബത്ത്‌ രാജ്ഞിയുടെ ഭര്‍ത്താവ്‌ 96 വയസുള്ള ഫിലിപ്പ്‌ രാജകുമാരനും വിവാഹചടങ്ങിനെത്തി. അഭിനേതാക്കളായ ഇഡ്രിസ്‌ എല്‍ബാ, ജോര്‍ജ്‌ ക്ലൂണി, ഗായകന്‍ എല്‍ട്ടന്‍ ജോണ്‍, ടെന്നീസ്‌ താരം സെറീന വില്യംസ്‌, ഫുട്‌ബോള്‍താരം ഡേവിഡ്‌ ബെക്കാം, ഭാര്യ വിക്ടോറിയ ബെക്കാം, ബോളിവുഡ്‌ താരം പ്രിയങ്ക ചോപ്ര തുടങ്ങിയവര്‍ പങ്കെടുത്തു.