Breaking News

Trending right now:
Description
 
May 20, 2018

പ്രധാനമന്ത്രി ഇന്ത്യയേക്കാള്‍ വലുതല്ല: രാഹുല്‍

image പ്രധാനമന്ത്രിയായാലും ഇന്ത്യയേക്കാള്‍ വലതുതല്ലെന്നു കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. കര്‍ണാടകയില്‍ ഭൂരിപക്ഷം തെളിയിക്കാനാവില്ലെന്നു ഉറപ്പായതോടെ യെദിയൂരപ്പ രാജിവച്ചതിനു പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ്‌ മോദിക്കെതിരെ രാഹുല്‍ ആഞ്ഞടിച്ചത്‌. ജനങ്ങളെക്കാളും സുപ്രീംകോടതിയേക്കാളും വലുതാണെന്ന ചിന്ത മോദി അവസാനിപ്പിക്കണം. രാജ്യത്തെ നയിക്കാനാണ്‌ നിയോഗിച്ചിരിക്കുന്നത്‌. ആദരം കാണിക്കണം. എന്നാല്‍, മോദിക്ക്‌ അതിനു കഴിയുകയില്ലെന്നും അദ്ദേഹത്തിന്‌ ആര്‍എസ്‌എസില്‍നിന്നു ലഭിച്ചിട്ടുള്ള പരിശീലനം അത്തരത്തിലാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. കര്‍ണാടകയില്‍ പ്രധാനമന്ത്രി നേരിട്ടാണ്‌ കോണ്‍ഗ്രസ്‌-ജെഡിഎസ്‌ എംഎല്‍എമാരെ വിലയ്‌ക്കു വാങ്ങാന്‍ ശ്രമം നടത്തിയതെന്നു രാഹുല്‍ ആരോപിച്ചു. മോദിയും അമിത്‌ഷായും മറ്റു ബിജെപി നേതാക്കളുമെല്ലാം രാജ്യത്തെ ഭരണാഘടനാ സ്ഥാപനങ്ങളെവരെ പുച്ഛത്തോടെയാണ്‌ നോക്കി കാണുന്നതെന്നു കര്‍ണാടക തിരഞ്ഞെടുപ്പിലൂടെ വ്യക്തമായികഴിഞ്ഞു. യെദിയൂരപ്പ സഭ വിട്ടതിനു പിന്നാലെ എന്താണ്‌ സംഭവിച്ചതെന്ന്‌ നിങ്ങള്‍ ശ്രദ്ധിച്ചോ. സ്‌പീക്കറും ബിജെപി എംഎല്‍എമാരും ഇറങ്ങിപ്പോയി. ദേശീയഗാനത്തിനുവേണ്ടി കാത്തുനില്‍ക്കാനുള്ള മര്യാദപോലും അവര്‍ കാട്ടിയില്ല-രാഹുല്‍ കുറ്റപ്പെടുത്തി.