Breaking News

Trending right now:
Description
 
May 20, 2018

കുമാരസ്വാമി മുഖ്യമന്ത്രി; സത്യപ്രതിജ്ഞ ബുധനാഴ്‌ച

image കര്‍ണാടക മുഖ്യമന്ത്രിയായ മുന്‍ പ്രധാനമന്ത്രി എച്ച്‌.ഡി.ദേവെഗൗഡയുടെ മകന്‍ ജെഡിഎസ്‌ നേതാവ്‌ എച്ച്‌.ഡി.കുമാരസ്വാമി ബുധനാഴ്‌ച സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേല്‍ക്കും. ജെഡിഎസ്‌-കോണ്‍ഗ്രസ്‌ സഖ്യസര്‍ക്കാര്‍ തിങ്കളാഴ്‌ച സത്യപ്രതിജ്ഞ നടത്തി അധികാരമേല്‍ക്കുമെന്ന്‌ നേരത്തെ പ്രഖ്യാപിച്ചതെങ്കിലും അന്നു രാജീവ്‌ ഗാന്ധിയുടെ ചരമവാര്‍ഷികദിനമായതിനാല്‍ ബുധനാഴ്‌ചത്തേക്ക്‌ മാറ്റുകയായിരുന്നു. കോണ്‍ഗ്രസില്‍നിന്‌ു പിസിസി അധ്യക്ഷന്‍ ജി.പരമേശ്വര ഉപമുഖ്യമന്ത്രിയായേക്കും. കോണ്‍ഗ്രസില്‍നിന്നു 20 പേര്‍ക്കും ജെഡിഎസില്‍നിന്നു 13 പേര്‍ക്കും മന്ത്രിസ്ഥാനം ലഭിക്കുമെന്നാണ്‌ സൂചന. സര്‍ക്കാര്‍ രൂപീകരണത്തിനു ബിജെപിയുടെ ശ്രമം പരാജയപ്പെട്ട സാഹചര്യത്തില്‍ ഗവര്‍ണര്‍ ജെഡിഎസ്‌-കോണ്‍ഗ്രസ്‌ സഖ്യത്തെ ക്ഷണിക്കുകയായിരുന്നു. കുമാരസ്വാമി പിന്നീട്‌ ഗവര്‍ണറുമായി കൂടിക്കാഴ്‌ച നടത്തി. ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ 15 ദിവസം സാവകാശം നല്‍കിയെങ്കിലും അതിനുമുമ്പു തന്നെ ഭൂരിപക്ഷം തെളിയിക്കുമെന്നു കുമാരസ്വാമി വ്യക്തമാക്കി. മന്ത്രിമാരുടെ വകുപ്പുകള്‍ തീരുമാനിക്കാന്‍ ഇരുപാര്‍ട്ടിയുടെയും സംയുക്ത നേതൃയോഗം ഇന്നു നടക്കും.