Breaking News

Trending right now:
Description
 
May 20, 2018

ഭരണമേറ്റ്‌ 56-ാം മണിക്കൂറില്‍ യെദിയൂരപ്പയുടെ രാജി; ബിജെപിക്ക്‌ തിരിച്ചടി

image സുപ്രീംകോടതി അനുവദിച്ച സമയത്തിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കാനാവില്ലെന്നു ഉറപ്പായതോടെ കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്തുനിന്നു ബി.എസ്‌.യെദിയൂരപ്പ രാജിവച്ചു. അധികാരമേറ്റു 56-ാം മണിക്കൂറിലാണ്‌ ബിജെപിയുടെ യെദിയൂരപ്പ രാജിവച്ചത്‌. നിയമസഭയില്‍ വിശ്വാസപ്രമേയം അവതരിപ്പിക്കാന്‍ ക്ഷണിച്ചപ്പോള്‍ നടത്തിയ വികാരനിര്‍ഭരമായ പ്രസംഗത്തെ തുടര്‍ന്നാണ്‌ രാജി പ്രഖ്യാപനം. രാവിലെ മുതല്‍ കോണ്‍ഗ്രസിന്റെയും ജെഡിഎസിന്റെയും ചില എംഎല്‍എമാരെ ബിജെപി റാഞ്ചിയെന്ന തരത്തില്‍ വാര്‍ത്തകള്‍ പരന്നിരുന്നു. എന്നാല്‍ കോണ്‍ഗ്രസ്‌ പതിനെട്ടടവും പയറ്റി എംഎല്‍എമാരെ എല്ലാം സ്വന്തം പാളയത്തില്‍ എത്തിച്ചു. ഇതാണ്‌ ബിജെപിയുടെ പ്രതീക്ഷകള്‍ക്ക്‌ തിരിച്ചടിയായത്‌. ബിജെപിക്ക്‌ നിലവില്‍ 104 എംഎല്‍എമാരുടെ പിന്തുണയാണുള്ളത്‌. ഭൂരിപക്ഷം തെളിയിക്കാന്‍വേണ്ട 111 എന്ന സഖ്യയിലേക്ക്‌ എത്താന്‍ കഴിയില്ലെന്നു ഉറപ്പായതോടെ യെദിയൂരപ്പ രാജിവയ്‌ക്കാന്‍ തീരുമാനിക്കുകയായിരുന്നു. യെദിയൂരപ്പയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചും ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസം അനുവദിച്ചുമുള്ള ഗവര്‍ണര്‍ വാജുഭായി വാലയുടെ നടപടിക്കെതിരെ കോണ്‍ഗ്രസ്‌, ജെഡിഎസ്‌ നേതൃക്കള്‍ നല്‍കിയ ഹര്‍ജി അടിയന്തരമായി പരിഗണിക്കാനുള്ള സുപ്രീംകോടതി തീരുമാനമാണ്‌ കാര്യങ്ങള്‍ ഗതിതിരിച്ചുവിട്ടത്‌. ഗവര്‍ണര്‍ നല്‍കിയ 15 ദിവസം എന്നത്‌ സുപ്രീംകോടതി രണ്ടുദിവസമായി വെട്ടിക്കുറയ്‌ക്കുകയായിരുന്നു. കുറഞ്ഞ സമയപരിധിക്കുള്ളില്‍ എംഎല്‍എമാരെ കൂടെകൂട്ടാന്‍ ബിജെപിക്ക്‌ കഴിഞ്ഞില്ല. കോടികള്‍നല്‍കി കോണ്‍ഗ്രസ്‌ എംഎല്‍എമാരെ മറുകണ്ടംചാടിക്കാമെന്ന്‌ ബിജെപിയുടെ ആത്മവിശ്വാസത്തിനേറ്റ തിരിച്ചടിയാണ്‌ യെദിയൂരപ്പയുടെ രാജി.