Breaking News

Trending right now:
Description
 
May 19, 2018

ക്യൂബയില്‍ 104 യാത്രക്കാരുമായി പോയ വിമാനം തകര്‍ന്നുവീണു

image ക്യൂബയിലെ ഹവാന രാജ്യാന്തര വിമാനത്താവളത്തിനു സമീപം ക്യുബാന ഡി ഏവിയേഷന്‍ ബോയിങ്‌ 737 യാത്രാവിമാനം തകര്‍ന്നുവീണു. യാത്രക്കാര്‍ ഉള്‍പ്പെടെ 113 പേരുമായി ജോസ്‌മാര്‍ട്ടി വിമാനത്താവളത്തില്‍നിന്നു പറന്നുയര്‍ന്ന വിമാനം വൈകാതെ തകര്‍ന്നുവീഴുകയായിരുന്നു. മരണസംഖ്യ പുറത്തുവന്നിട്ടില്ല. 104 യാത്രക്കാരും ഒമ്പത്‌ ജീവനക്കാരുമാണ്‌ വിമാനത്തില്‍ ഉണ്ടായിരുന്നത്‌. ടേക്ക്‌ ഓഫ്‌ ചെയ്‌തതിനു പിന്നാലെ ഉച്ചയ്‌ക്ക്‌ പന്ത്രണ്ടരയോടെയാണ്‌ ദുരന്തം ഉണ്ടായതെന്നു ക്യൂബന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. അപകടത്തിനുപിന്നാലെ വിമാനത്താവളത്തിനു സമീപത്തുനിന്നു പുക ഉയരുന്നിരുന്നു. സമീപത്തെ വയലിലേക്കാണ്‌ വിമാനം പതിച്ചത്‌. തുടര്‍ന്ന്‌ വിമാനം പൊട്ടിത്തെറിച്ചു കത്തിയമര്‍ന്നു. അഗ്നിശമന സേന എത്തിയാണ്‌ തീ നിയന്ത്രണവിധേയമാക്കിയത്‌. ഗുരുതരനിലയില്‍ മൂന്നുപേര്‍ മാത്രമാണ്‌ ശേഷിക്കുന്നതെന്നു സ്ഥിരികരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്‌.