Breaking News

Trending right now:
Description
 
May 19, 2018

ആലപ്പുഴയില്‍ ലോറിക്കു പിന്നില്‍ ബസ്‌ ഇടിച്ചു നിരവധിപേര്‍ക്ക്‌ പരുക്ക്‌

image ആലപ്പുഴ കളപ്പുര ക്ഷേത്രത്തിനു സമീപം പഞ്ചറായി കിടന്ന ലോറിക്കു പിന്നില്‍ ബസ്‌ ഇടിച്ചുകയറി നിരവധി പേര്‍ക്ക്‌ പരുക്ക്‌. പാലക്കാട്ടുനിന്നു തിരുവനന്തപുരത്തേക്ക്‌ പോയ സ്വകാര്യ യാത്രാബസാണ്‌ ലോറിക്കുപിന്നില്‍ ഇടിച്ചുകയറിയത്‌. ശനിയാഴ്‌ച പുലര്‍ച്ചെയാണ്‌ അപകടം. പരുക്കേറ്റവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ നാലുപേരുടെ നില ഗുരുതരമാണ്‌. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. വാഹനത്തിന്റെ എമര്‍ജന്‍സിവാതില്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ ബസ്‌ വെട്ടിപ്പൊളിച്ചാണ്‌ യാത്രക്കാരെ പുറത്ത്‌ എത്തിച്ചത്‌. അഗ്നിശമനസേനയും പൊലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന്‌ നേതൃത്വം നല്‍കി.