Breaking News

Trending right now:
Description
 
May 19, 2018

യെദിയൂരപ്പയ്‌ക്കുവേണ്ടത്‌ 111 എംഎല്‍എമാരുടെ പിന്തുണ; വിട്ടുപോയ കോണ്‍ഗ്രസ്‌ എംഎല്‍എമാര്‍ തിരിച്ചെത്തി

image കര്‍ണാടക നിയമസഭയിലേക്കുള്ള വിശ്വാസവോട്ടിനു തൊട്ടുമുമ്പ്‌ കോണ്‍ഗ്രസിന്‌ ആശ്വാസമേകി വിട്ടുപോയ എംഎല്‍എമാര്‍ തിരിച്ചെത്തി. ആനന്ദ്‌ സിങും പ്രതാപ്‌ ഗൗഡ പാട്ടീലുമാണ്‌ മടങ്ങിയെത്തിയത്‌. അതേസമയം, നിയമസഭയില്‍ വിശ്വാസവോട്ട്‌ നേടാന്‍ ബിജെപിയുടെ യെദിയൂരപ്പയ്‌ക്കു വേണ്ടത്‌ 111 എംഎല്‍എമാരുടെ പിന്തുണയാണ്‌. ബിജെപിക്കു 104 പേരുടെ പിന്തുണയേ ഉള്ളൂ. പ്രാദേശിക പാര്‍ട്ടിയായ കെപിജെപിയുടെ ഒരാളും ഒരു സ്വതന്ത്രനുമാണ്‌ മുഖ്യ സഖ്യങ്ങള്‍ക്കു പുറത്തുള്ളത്‌. കെപിജെപി അംഗം ഇരുപക്ഷത്തിനും മാറിമാറി പിന്തുണ പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസിന്‌ 78, ജെഡിഎസിന്‌ 36, ബിഎസ്‌പിക്ക്‌ ഒന്ന്‌ ഉള്‍പ്പെടെ 116 പേരുടെ അംഗബലമാണ്‌ പ്രതിപക്ഷസഖ്യത്തിനുള്ളത്‌. ബെല്ലാരി വിജയനഗരത്തില്‍നിന്നുള്ള കോണ്‍ഗ്രസ്‌ അംഗം ആനന്ദ്‌ സിങിനെ സാമ്പത്തിക ക്രമക്കേടിന്‌ കേസ്‌ എടുക്കുമെന്നു ഭീഷണിപ്പെടുത്തി ബിജെപി തട്ടിയെടുത്തതായി കോണ്‍ഗ്രസ്‌ ആരോപിച്ചിരുന്നു. ഈഗിള്‍ടണ്‍ റിസോര്‍ട്ടില്‍നിന്നു ആരോഗ്യ പ്രശ്‌നം പറഞ്ഞുപോയ റെയ്‌ച്ചൂരിലെ മസ്‌കിയില്‍നിന്നുള്ള അംഗം പ്രതാപ്‌ ഗൗഡ പാട്ടീലും കഴിഞ്ഞദിവസമാണ്‌ കോണ്‍ഗ്രസ്‌ ക്യാംപില്‍ മടങ്ങിയെത്തിയത്‌.