സ്ത്രീകള്‍ക്ക് നേരെ ആസിഡ് അതിക്രമങ്ങള്‍ കൂടി വരുന്ന
സാഹചര്യത്തില്‍ ആസിഡ് നിരോധിക്കുന്നതിനെക്കുറിച്ച് ആലോചിച്ചുകൂടെയെന്ന് സുപ്രീം
കോടതി. ആസിഡ് ആക്രമണത്തില്‍ പരുക്ക് ഏല്ക്കുന്ന സ്ത്രീകളുടെ എണ്ണം
കൂടിവരുന്ന സാഹചര്യത്തിലാണ് കോടതി ഇത്തരത്തില്‍ ഒരു നിരീക്ഷണം
നടത്തിയത്.
ഗാര്‍ഹിക പീഡനത്തില്‍ കൊല്ലപ്പെടുന്ന സ്ത്രീകളില്‍ രണ്ടു ശതമാനവും
മരിക്കുന്നത് തീപിടുത്തത്തിലാണ്. 2001യില്‍ ഒരു പ്രമുഖ ഏജന്‍സി നടത്തിയ
സര്‍വ്വേയില്‍ കണ്ടെത്തിയത് 1,63000 സ്ത്രീകള്‍ മരിച്ചത് തീപിടുത്തമുണ്ടായാണ്.
പോലീസ് റിപ്പോര്‍ട്ട് ചെയ്ത കേസാണിത്. യഥാര്‍ത്ഥത്തില്‍ റിപ്പോര്‍ട്ട്
ചെയ്യാത്തത് ഇതിന്റെ ആറിരട്ടി വരുമെന്നാണ് പറയുന്നത്. തീപിടുത്തത്തില്‍
മരിച്ചവരില്‍ 65% പേരും സ്ത്രീകളാണ്. മരണത്തിന്റെ കാരണമാകട്ടെ മാനസിക പീഡനവും
ശാരീരിക പീഡനവുമാണ്. അപ്പോള്‍ തീയും നിരോധിക്കുന്നതിനെക്കുറിച്ച് ആലോചിക്കാം.