Breaking News

Trending right now:
Description
 
May 19, 2018

യുഎസ്‌ സ്‌കൂളില്‍ വെടിവയ്‌പ്‌: 10 മരണം

image അമേരിക്കയിലെ ടെക്‌സസില്‍ സാന്താഫെ ഹൈസ്‌കൂളിലുണ്ടായ വെടിവയ്‌പില്‍ 10 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ ഏറെയും വിദ്യാര്‍ഥികളാണ്‌. ഒരു അധ്യാപികയും കൊല്ലപ്പെട്ടു. ഒരു പൊലീസ്‌ ഓഫിസര്‍ ഉള്‍പ്പെടെ ഏതാനും പേര്‍ക്കു പരുക്കേറ്റു. വെടിവച്ച വിദ്യാര്‍ഥിയേയും മറ്റൊരാളെയും അറസ്റ്റുചെയ്‌തു. പ്രാദേശിക സമയം രാവിലെ ഒന്‍പതുമണിയോടെ ക്ലാസ്‌ നടക്കുമ്പോഴാണ്‌ സംഭവം. വെടിയൊച്ച കേട്ടയുടന്‍ മറ്റുവിദ്യാര്‍ഥികളെ അധ്യാപകര്‍ സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. രാജ്യത്ത്‌ ഈ മാസം നടക്കുന്ന 22-ാമത്തെ സ്‌കൂള്‍ വെടിവയ്‌പ്പാണിത്‌. ഒരാഴ്‌ചയ്‌ക്കിടെ നടക്കുന്ന മൂന്നാമത്തെ വെടിവയ്‌പ്പാണിത്‌. ടെക്‌സാസിലെ വെടിവയ്‌പില്‍ ആശങ്ക വ്യക്തമാക്കി യുഎസ്‌ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപ്‌ ട്വീറ്റ്‌ ചെയ്‌തു. വിദ്യാര്‍ഥികളുടെയും സ്‌കൂളുകളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്‌ യുഎസ്‌ ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്ന്‌ വൈറ്റ്‌ ഹൗസിലെ ഒരു ചടങ്ങില്‍ ട്രംപ്‌ വ്യക്തമാക്കി.