Breaking News

Trending right now:
Description
 
May 19, 2018

ഇന്ന്‌ നാലിന്‌ യെദിയൂരപ്പയുടെ സമയം

image കര്‍ണാടകത്തിലെ ബിജെപി മുഖ്യമന്ത്രി ബി.എസ്‌.യെദിയൂരപ്പയ്‌ക്ക്‌ വിശ്വാസവോട്ട്‌ തേടാനായി ഇന്ന്‌ രാവിലെ 11നു സമ്മേളിക്കും. വൈകുന്നേരം നാലോടെയാണു വിശ്വാസവോട്ട്‌. വ്യാഴാഴ്‌ച അധികാരമേറ്റ യെദിയൂരപ്പയ്‌ക്ക്‌ ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ വാജുഭായി വാല അനുവദിച്ച 15 ദിവസം വെട്ടിച്ചുരുക്കിയാണ്‌ സുപ്രീംകോടതിയുടെ നിര്‍ണായകവിധി. ഇന്നുതന്നെ വോട്ടെടുപ്പ്‌ വേണമെന്ന കോണ്‍ഗ്രസ്‌-ജനതാദള്‍ (എസ്‌) ആവശ്യം അംഗീകരിച്ചാണ്‌ കോടതി നടപടി. രാവിലെ 11നു അംഗങ്ങളുടെ സത്യപ്രതിജ്ഞയോടെയാണ്‌ ഇന്നു സഭാനടപടികളുടെ തുടക്കം. പ്രോ ടൈം സ്‌പീക്കറായ മുന്‍ സ്‌പീക്കര്‍ കെ.ജി.ബൊപ്പയ്യയാണു സത്യപ്രതിജ്ഞ തുടങ്ങിവയ്‌ക്കുക. വൈകിട്ടു നാലിനു മുഖ്യമന്ത്രി വിശ്വാസപ്രമേയം അവതരിപ്പിക്കും. പാര്‍ട്ടി വിപ്പ്‌ ലംഘിച്ച്‌ വോട്ട്‌ ചെയ്യുകയോ വിട്ടുനില്‍ക്കുകയോ ചെയ്യുന്നവര്‍ അയോഗ്യരാകും. വിശ്വാസവോട്ടില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ്‌-ജനതാദള്‍ (എസ്‌) എംഎല്‍എ മാര്‍ വെള്ളിയാഴ്‌ച രാത്രി ഹൈദരാബാദില്‍നിന്നു ബംഗളൂരുവിലേക്ക്‌ തിരിച്ചു. ബിജെപി എംഎല്‍എമാരെ ബംഗളൂരുവിലെ നക്ഷത്രഹോട്ടലിലാണ്‌ താമസിപ്പിച്ചിരിക്കുന്നത്‌. അതേസമയം, സഭാനടപടികള്‍ക്കു നേതൃത്വം നല്‍കാന്‍ ബിജെപി അംഗം കെ.ജി.ബൊപ്പയ്യയെ പ്രോടൈം സ്‌പീക്കറായി തിരഞ്ഞെടുക്കാനുള്ള ഗവര്‍ണറുടെ നടപടിക്കെതിരെ രാത്രിതന്നെ കോണ്‍ഗ്രസും ജനതാദള്‍ എസും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇവരുടെ ഹര്‍ജി ഇന്നു രാവിലെ കോടതി പരിഗണിക്കും.