Breaking News

Trending right now:
Description
 
May 19, 2018

പെട്രോള്‍വില റെക്കോര്‍ഡില്‍; 80 രൂപ കടന്നു

image പെട്രോളിനും ഡീസലിനും ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്നവിലയിലേക്ക്‌. പെട്രോള്‍ ലിറ്ററിന്‌ 80 രൂപ കടന്നു. തിരുവനന്തപുരത്ത്‌ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 80.01 രൂപയായി ഉയര്‍ന്നു. ഇന്നുമാത്രം 32 പൈസയാണ്‌ വര്‍ധിച്ചത്‌. ഡീസലിന്‌ 26 പൈസവര്‍ധിച്ച്‌ 73.06 രൂപയായി. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം ആറുദിവസംകൊണ്ട്‌ പെട്രോളിന്‌ 1.40 രൂപയും ഡീസലിന്‌ 1.56 രൂപയും വര്‍ധിച്ചു. 2013 സെപ്‌റ്റംബര്‍ 14ന്‌ രേഖപ്പെടുത്തിയ 79.58 രൂപയായിരുന്നു പെട്രോള്‍ വിലയില്‍ ഇതുവരെയുണ്ടായിരുന്ന റെക്കോര്‍ഡ്‌. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനു പിന്നാലെ ഇന്ധനവിലകൂട്ടാന്‍ എണ്ണക്കമ്പനികള്‍ക്ക്‌ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ്‌ കഴിഞ്ഞ ശനിയാഴ്‌ച വോട്ടെടുപ്പ്‌ കഴിഞ്ഞതിനു തൊട്ടുപിന്നാലെ ഞായറാഴ്‌ച മുതല്‍ വിലവര്‍ധന തുടങ്ങിയിരുന്നു. തുടര്‍ച്ചയായി ആറാംദിവസമാണ്‌ എണ്ണവില കൂടിയത്‌. ഇന്ത്യയുടെ വ്യാവസായിക തലസ്ഥാനമെന്ന്‌ അറിയപ്പെടുന്ന മുംബൈയില്‍ പെട്രോള്‍വില ലിറ്ററിന്‌ 83.45 രൂപയിലെത്തി. 83.62 രൂപയാണ്‌ മുംബൈയില്‍ രേഖപ്പെടുത്തിയ എക്കാലത്തെയും ഉയര്‍ന്ന പെട്രോള്‍വില. ഡല്‍ഹിയില്‍ പെട്രോള്‍വില ലിറ്ററിന്‌ 75.61 രൂപയായി. ഡീസല്‍വില 67.08 രൂപയും. രാജ്യാന്തരവിപണിയില്‍ വില ഉയര്‍ന്ന പശ്ചാത്തലം മുതലാക്കിയാണ്‌ കേരളത്തിലും വില കയറുന്നത്‌. അതേസമയം പെട്രോള്‍വില ലിറ്ററിനു നാലുരൂപകൂടി ഈമാസം വര്‍ധിച്ചേക്കാമെന്നു റിപ്പോര്‍ട്ടുണ്ട്‌.