Breaking News

Trending right now:
Description
 
May 18, 2018

ഹാരി -മേഗന്‍ വിവാഹം ശനിയാഴ്‌ച

image ബ്രിട്ടനിലെ കിരീടാവകാശി ഹാരി രാജകുമാരനും മേഗന്‍ മെര്‍ക്കലുമായുള്ള വിഹാഹം ശനിയാഴ്‌ച. ഹാരി രാജകുമാരന്‌ 33 വയസും മേഗന്‌ 36 വയസുമാണ്‌ പ്രായം. വിന്‍ഡ്‌സര്‍കാസിലിലെ സെന്റ്‌ ജോര്‍ജ്‌ ചാപ്പലിലാണ്‌ ചടങ്ങ്‌. മേഗന്റെ രണ്ടാം വിവാഹമാണിത്‌. മേഗന്റെ അര്‍ധസഹോദരന്‍ തോമസ്‌ ജൂണിയറിനു വിവാഹചടങ്ങിലേക്കു ക്ഷണമില്ല. മേഗന്‍ നല്ല ഭാര്യയാകില്ലെന്നുകാട്ടി കത്തയച്ചതാണ്‌ കാരണം. മേഗനുമായുള്ള ജീവിതം ജനങ്ങള്‍ക്കു മുമ്പില്‍ അവതരിപ്പിക്കുമെന്നു മുന്‍ ഭര്‍ത്താവ്‌ ട്രെവര്‍ ഏഗല്‍സണ്‍ രംഗത്തെത്തി. മേഗന്‍മെര്‍ക്കലിന്റെ പിതാവ്‌ തോമസ്‌ വിവാഹത്തില്‍ പങ്കെടുക്കില്ല. കഴിഞ്ഞദിവസം ഇദ്ദേഹം ഹൃദയശസ്‌ത്രക്രിയയ്‌ക്കു വിധേയനായതാണ്‌ കാരണം. തോമസിനു പകരം അദ്ദേഹത്തിന്റെ മുന്‍ഭാര്യ ഡോറിയ രാഗ്‌ ലാന്‍ഡ്‌ മേഗയെ പള്ളിയിലേക്ക്‌ ആനയിക്കും.