Breaking News

Trending right now:
Description
 
May 18, 2018

കര്‍ണാടകയില്‍ നാളെ ഭൂരിപക്ഷം തെളിയിക്കണമെന്ന്‌ സുപ്രീംകോടതി

image കര്‍ണാടക മുഖ്യമന്ത്രി പദത്തില്‍ ഒരുദിവസം തികയ്‌ക്കുന്ന ബി.എസ്‌.യെദിയൂരപ്പയ്‌ക്ക്‌ അഗ്നിപരീക്ഷ. ശനിയാഴ്‌ച നാലുമണിക്കു മുമ്പുതന്നെ ഭൂരിപക്ഷം തെളിയിക്കണമെന്നു സുപ്രീംകോടതി വിധി. ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയില്‍ ബിജെപിയെ സര്‍ക്കാര്‍ രൂപികരിക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ കോണ്‍ഗ്രസും ജെഡിഎസും സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ ഇന്നുരാവിലെ കോടതി വിധി പറഞ്ഞത്‌. സത്യപ്രതിജ്ഞ റദ്ദാക്കിയില്ല എന്നതുമാത്രമാണ്‌ ബിജെപിക്ക്‌ സുപ്രീംകോടതി നല്‍കിയ ആനുകൂല്യം. ഭൂരിപക്ഷം തെളിയിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന ബിജെപിയുടെ വാദം കോടതി തള്ളി. ഗവര്‍ണര്‍ ആരെ ക്ഷണിച്ചാലും അവര്‍ നിയമസഭയില്‍ ശനിയാഴ്‌ച ഭൂരിപക്ഷം തെളിയിക്കണം. ഗവര്‍ണറുടെ വിവേചനാധികാരം സംബന്ധിച്ച കാര്യത്തില്‍ ആദ്യം ഭൂരിപക്ഷം തെളിയിക്കട്ടെ നിയമവശം പിന്നീട്‌ നോക്കാമെന്നു സുപ്രീംകോടതി വിലയിരുത്തി. ഭൂരിപക്ഷം ശനിയാഴ്‌ച തെളിയിക്കാന്‍ കഴിയുമോ എന്നു കോടതി ആദ്യം ചോദിച്ചപ്പോള്‍ എതിര്‍ക്കാതിരുന്ന ബിജെപി, ഒടുവില്‍ തിങ്കളാഴ്‌ചവരെയെങ്കിലും സമയം അനുവദിക്കണമെന്നു അപേക്ഷിച്ചു. എന്നാല്‍ കോടതി ഇക്കാര്യം പരിഗണിച്ചില്ല. നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പിന്‌ രഹസ്യബാലറ്റ്‌ വേണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യവും കോടതി തള്ളി. സഭയില്‍ ഭൂരിപക്ഷം തെളിയിക്കുന്നതുവരെ സുപ്രധാനമായ ഒരു തീരുമാനവും എടുക്കരുതെന്നും യെദിയൂരപ്പയ്‌ക്ക്‌ കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്‌.