Breaking News

Trending right now:
Description
 
May 18, 2018

കണ്ണൂരിലെ നായനാര്‍ അക്കാദമി ശനിയാഴ്‌ച നാടിന്‌ സമര്‍പ്പിക്കും

image മുന്‍ മുഖ്യമന്ത്രി ഇ.കെ.നായനാരുടെ സ്‌മരണയ്‌ക്കായി കണ്ണൂര്‍ പയ്യാമ്പലത്ത്‌ നിര്‍മിച്ച നായനാര്‍ അക്കാദമിയുടെ ഉദ്‌ഘാടനം ശനിയാഴ്‌ച നടക്കും. വൈകുന്നേരം നാലിനു ചേരുന്ന സമ്മേളനത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്‌ഘാടനം നിര്‍വഹിക്കും. അക്കാദമി-മ്യൂസിയം കെട്ടിടത്തിന്റെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ചരിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഏറ്റവും ആകര്‍ഷണീയമായ മ്യൂസിയമായിരിക്കുമിത്‌. ജനങ്ങള്‍ക്ക്‌ ഉപകാരപ്രദമായ ലൈബ്രറിയും ഇവിടെയുണ്ട്‌. സമ്മേളനങ്ങള്‍, സാംസ്‌കാരിക പരിപാടികള്‍ എന്നിവ നടത്തുന്നതിനുള്ള അനുയോജ്യമായ സ്ഥലവും ഓപ്പണ്‍ ഓഡിറ്റോറിയവും ഇവിടെ സജ്ജമാണ്‌. 2005-ലാണ്‌ കെട്ടിടം നിര്‍മാണം ആരംഭിച്ചത്‌. ബഹുജനങ്ങളില്‍നിന്നു സമാഹരിച്ച ആറേകാല്‍കോടി രൂപ ചിലവഴിച്ചു സ്ഥലംവാങ്ങി. കെട്ടിടം പണിയന്‍ പ്രവാസി മലയാളികള്‍ രണ്ടരകോടി രൂപ പിരിച്ചുനല്‍കി. പിന്നീട്‌ ഹുണ്ടിക പിരിവ്‌ നടത്തി 2.04 കോടി രൂപയും പിരിച്ചു. മൂന്നുനില കെട്ടിടമാണ്‌ പൂര്‍ത്തികരിച്ചിരിക്കുന്നത്‌. ഇന്ത്യയില്‍തന്നെ സിപിഎം ഇത്തരത്തിലൊരു മ്യൂസിയം ഇതുവരെ സ്ഥാപിച്ചിട്ടില്ല.