Breaking News

Trending right now:
Description
 
May 18, 2018

കുടിയേറ്റക്കാര്‍ മൃഗങ്ങള്‍: ട്രംപ്‌

image കുടിയേറ്റക്കാരെ അപമാനിക്കുന്ന പരാമര്‍ശവുമായി അമേരിക്കന്‍ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപ്‌. ചില കുടിയേറ്റക്കാര്‍ മൃഗങ്ങളാണെന്നായിരുന്നു ട്രംപിന്റെ പരാമര്‍ശം. കാലിഫോര്‍ണിയയിലെ ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളുമായി വൈറ്റ്‌ ഹൗസില്‍ നടത്തിയ ചര്‍ച്ചയ്‌ക്കിടെയാണ്‌ ട്രംപ്‌ കുടിയേറ്റക്കാരെ അപമാനിച്ചത്‌. നമ്മുടെ രാജ്യത്തേക്ക്‌ വരുന്നവരും വരാന്‍ ശ്രമിക്കുന്നവരുമായ ആളുകളുണ്ട്‌. അവരെ രാജ്യത്തുനിന്നു പുറത്താക്കണം. ഇവര്‍ എത്ര മോശക്കാരാണെന്നു നിക്കള്‍ക്ക്‌ അറിയില്ല.അവര്‍ മനുഷ്യരല്ല. മൃഗങ്ങളാണ്‌. അവരെ നാം രാജ്യത്തുനിന്നു പുറത്താക്കണം-ട്രംപ്‌ ചൂണ്ടിക്കാട്ടി. അനധികൃത കുടിയേറ്റക്കാര്‍ക്കുള്ള സുരക്ഷിത താവളമായി കാലിഫോര്‍ണിയ മാറിയതിനെ ട്രംപ്‌ ശക്തമായഭാഷയില്‍ വിമര്‍ശിച്ചു. അനധികൃത കുടിയേറ്റം ഇത്ര പെരുകിയതിനു പിന്നില്‍ അമേരിക്കയിലെ മണ്ടന്‍ കുടിയേറ്റനിയമമാണെന്നു പറഞ്ഞ ട്രംപ്‌ അര്‍ഹതയുള്ളവര്‍ക്കുമാത്രം കുടിയേറ്റാനുമതിയെന്ന നയത്തില്‍ ഉറച്ചുനില്‍ക്കുകയും ചെയ്‌തു. അതേസമയം, ട്രംപിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച്‌ ഡെമോക്രാറ്റ്‌ പ്രതിനിധികള്‍ രംഗത്ത്‌ എത്തി. കാലിഫോര്‍ണിയയിലെ നിയമങ്ങളെ സംബന്ധിച്ചും കുടിയേറ്റത്തെ സംബന്ധിച്ചും ട്രംപ്‌ നുണ പറയുകയാണെന്നു കാലിഫോര്‍ണിയ ഗവര്‍ണര്‍ ജെറി ബ്രൗണ്‍ ആരോപിച്ചു.