Breaking News

Trending right now:
Description
 
May 18, 2018

കുത്താന്‍വരുന്ന ഈച്ചയെ തട്ടിമാറ്റുമെന്നു കോടിയേരി

image സിപിഎം നടത്തുന്നത്‌ ചെറുത്തുനില്‍പ്പിന്റെ രാഷ്ട്രീയമാണെന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. ഈച്ച കണ്ണില്‍കുത്താന്‍ വന്നാല്‍ ആരും കണ്ണ്‌ തുറന്നിരിക്കില്ല. ഈച്ചയെ തട്ടിമാറ്റും. ഇതു കുത്താന്‍വരുന്ന ഈച്ചകൂടി മനസിലാക്കണം. ഒരു രാഷ്ട്രീയപാര്‍ട്ടിയേയും സിപിഎം അങ്ങോട്ട്‌ ആക്രമിക്കില്ല. അതിപോലെ ഇങ്ങോട്ടും ആക്രമിക്കരുതെന്നു കോടിയേരി മുന്നറിയിപ്പുനല്‍കി. ആക്രമിക്കാന്‍ വരുന്നവരെ എതിര്‍ക്കുന്ന പ്രതിരോധശേഷി എല്ലാ മനുഷ്യര്‍ക്കുമുണ്ട്‌. അത്‌ സിപിഎമ്മുകാര്‍ക്കുമെണ്ടെന്നു മനസിലാക്കണം. 1979-ല്‍ പാട്യം കൊട്ടയോടിയില്‍ സിപിഎമ്മുകാരെ ആക്രമിക്കാന്‍ വന്ന ആര്‍എസ്‌എസ്‌ പ്രവര്‍ത്തകന്റെ ജഡമാണ്‌ അത്തോളിയിലേക്കു കൊണ്ടുപോയത്‌. അത്‌ ജനങ്ങള്‍ ഉയര്‍ത്തിയ പ്രതിരോധമായിരുന്നുവെന്നും കോടിയേരി വ്യക്തമാക്കി. കഴിഞ്ഞദിവസം സിപിഎം പ്രാദേശിക നേതാവ്‌ കണ്ണൂര്‍ കണ്ണിപ്പൊയില്‍ ബാബു കൊല്ലപ്പെട്ട പള്ളൂരില്‍ സിപിഎം സംഘടിപ്പിച്ച പൊതുയോഗത്തിലാണ്‌ കോടിയേരി ഇക്കാര്യം പരാമര്‍ശിച്ചത്‌.