Breaking News

Trending right now:
Description
 
May 18, 2018

ജനാധിപത്യം കൊലചെയ്യപ്പെടുന്നു; രാഷ്ട്രപതിഭവനു മുമ്പില്‍ പ്രതിപക്ഷത്തിന്റെ ധര്‍ണ

image കര്‍ണാടകയില്‍ ജനാധിപത്യം കൊലചെയ്യപ്പെടുന്നുവെന്ന്‌ ആരോപിച്ച്‌ രാഷ്ട്രപതി ഭവനുമുമ്പിലെ വിജയ്‌ ചൗക്കില്‍ പ്രതിപക്ഷനേതാക്കള്‍ സായാഹ്ന ധര്‍ണ നടത്തി. ഡല്‍ഹിയിലും വിവിധ സംസ്ഥാന തലസ്ഥാനങ്ങളിലും പ്രതിഷേധം തുടരുമെന്ന്‌ കോണ്‍ഗ്രസ്‌, ജെഡിഎസ്‌, ആം ആദ്‌മി പാര്‍ട്ടി തുടങ്ങിയവരുടെ നേതാക്കള്‍ അറിയിച്ചു. ഭൂരിപക്ഷം ഇല്ലെന്നു ഉറപ്പുണ്ടായിട്ടും യെദിയൂരപ്പയെ തിടുക്കത്തില്‍ കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിച്ചതും കുതിരക്കച്ചവടത്തിനായി 15 ദിവസത്തെ സമയം അനുവദിച്ചതും തെറ്റാണ്‌. ഗവര്‍ണറുടെ നടപടി എല്ലാ ജനാധിപത്യ മര്യാദകളുടെയും കീഴ്‌ വഴക്കങ്ങളുടെയും നഗ്നമായ ലംഘനമാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. ഇന്നലെ വൈകുന്നേരമാണ്‌ ജനാധിപത്യം സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി പ്രതിപക്ഷം ധര്‍ണ നടത്തിയത്‌. അതേസമയം, ബിജെപിയുടേത്‌ പൊള്ളയായ വിജയമാണെന്നും പാര്‍ട്ടി ഭരണഘടനയെ പരിഹസിക്കുകയാണെന്നും കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി കുറ്റപ്പെടുത്തി. ജനാധിപത്യത്തിന്റെ തോല്‍വിയില്‍ രാജ്യം വിലപിക്കുന്നുവെന്നും രാഹുല്‍ ട്വിറ്ററില്‍ പറഞ്ഞു.