Breaking News

Trending right now:
Description
 
May 18, 2018

ഗവര്‍ണര്‍ വാജുഭായി വാലയ്‌ക്കെതിരെ മുതിര്‍ന്ന അഭിഭാഷകന്‍ കോടതിയില്‍

image കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപികരിക്കാന്‍ ബിജെപിയെ ക്ഷണിച്ച സംസ്ഥാന ഗവര്‍ണര്‍ വാജുഭായി വാലയ്‌ക്കെതിരെ മുതിര്‍ന്ന അഭിഭാഷകന്‍ റാം ജത്‌ മലാനി സുപ്രീംകോടതിയില്‍. ഭരണഘടനാപരമായ അധികാരത്തിന്റെ ദുര്‍വിനിയോഗമാണെന്നു ചൂണ്ടിക്കാട്ടിയാണ്‌ വിഷയത്തില്‍ അദ്ദേഹം വ്യക്തിപരമായി കോടതിയെ സമീപിച്ചത്‌. വിഷയത്തില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന ജത്‌ മലാനിയുടെ ആവശ്യം പരിഗണിച്ച ചീഫ്‌ ജസ്റ്റീസ്‌ ദീപക്‌ മിശ്ര അധ്യക്ഷനായ ബെഞ്ച്‌ ഹര്‍ജി ഇന്നു പരിഗണിക്കും. കോണ്‍ഗ്രസിന്റെയും ജെഡിഎസിന്റെയും ഹര്‍ജികള്‍ പരിഗണിക്കുന്ന ജസ്റ്റീസ്‌ എ.കെ.സിക്രി അധ്യക്ഷനായ ബെഞ്ചിനു മുമ്പാകെ വിഷയം ഉന്നയിക്കാനും കോടതി നിര്‍ദേശിച്ചു. ഗവര്‍ണറുടെ നടപടി ഭരണഘടനാപദവിയുടെ കൃത്യമായ ദുര്‍വിനിയോഗമാണ്‌. ഗവര്‍ണര്‍ തന്റെ ഓഫിസിന്റെ അന്തസ്‌ കളഞ്ഞുകുളിച്ചു- റാം ജത്‌ മലാനി കോടതിയില്‍ വ്യക്തമാക്കി. താന്‍ ഒരു രാഷ്ട്രീയപാര്‍ട്ടിക്കും അനുകൂലമായോ എതിരായോ അല്ല കോടതിയില്‍ എത്തിയിരിക്കുന്നത്‌. മറിച്ച്‌ ഭരണഘടനാവിരുദ്ധമായി ഗവര്‍ണര്‍ എടുത്ത തീരുമാനത്തില്‍ മനം നൊന്താണെന്നും മുതിര്‍ന്ന അഭിഭാഷകന്‍ റാം ജത്‌ മലാനി കോടതിയെ അറിയിച്ചു