Breaking News

Trending right now:
Description
 
May 18, 2018

മൂന്നു സംസ്ഥാനങ്ങളില്‍ അവകാശവാദവുമായി കോണ്‍ഗ്രസ്‌

image കര്‍ണാടകയില്‍ ബിജെപി നടത്തിയ കളിക്കു ബദലായി ഗോവയിലും മണിപ്പൂരിലും മേഘാലയയിലും അതേ നാണയത്തില്‍ മറുപടിനല്‍കാന്‍ കോണ്‍ഗ്രസ്‌ നീക്കം. ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന യോഗ്യതയില്‍ ബിജെപി കര്‍ണാടകയില്‍ അധികാരം തുടര്‍ന്നാല്‍ അതേ യോഗ്യത ചൂണ്ടിക്കാട്ടി ഗോവയിലും മണിപ്പൂരിലും മേഘാലയയിലും സര്‍ക്കാരുണ്ടാക്കുന്നതിന്‌ അവകാശവാദം ഉന്നയിക്കാന്‍ കോണ്‍ഗ്രസ്‌ തീരുമാനിച്ചു. ബിഹാറിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയില്‍ അവസരം തേടി എംഎല്‍എമാരുമൊത്തു ഗവര്‍ണറെ കാണുമെന്നു ആര്‍ജെഡി നേതാവ്‌ തേജസ്വി യാദവും പ്രഖ്യാപിച്ചു. ഈ നാലുസംസ്ഥാനങ്ങളിലും ഏറ്റവും വലിയ കക്ഷിയെ ക്ഷണിക്കാതെ ബിജെപിയേയും ബിജെപി മുന്നണിയേയും അധികാരത്തിലേറ്റിയ നടപടിയെ നിയമപരമായും രാഷ്ട്രീയമായും ചോദ്യം ചെയ്‌തും സര്‍ക്കാര്‍ രൂപികരിക്കാന്‍ പ്രതിപക്ഷം അവകാശവാദം ഉന്നയിച്ച്‌ രംഗത്ത്‌ എത്തി. കര്‍ണാടകയില്‍ ഏറ്റവും വലിയകക്ഷിയെന്ന വാദം നിരത്തിയാണ്‌ ബിജെപി ഭരണം പിടിച്ചത്‌. ഗോവയില്‍ 2017ലെ തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ 40 അംഗ സഭയില്‍ 17 സീറ്റ്‌ കിട്ടിയ കോണ്‍ഗ്രസിനെ തള്ളിയാണ്‌ 13 സീറ്റ്‌ കിട്ടിയ ബിജെപിയെ ക്ഷണിച്ചത്‌. ഗോവയിലെ കോണ്‍ഗ്രസ്‌ എംഎല്‍എമാര്‍ സര്‍ക്കാര്‍ രൂപികരണത്തിന്‌ അവകാശവാദം ഉന്നയിച്ച്‌ ഇന്നു ഗവര്‍ണറെ കാണും.