Breaking News

Trending right now:
Description
 
May 15, 2018

താജ്‌ ആലുവക്ക്‌ താരതമ്യ സാഹിത്യത്തില്‍ ഡോക്ടറേറ്റ്‌

image ദോഹ: ദോഹയിലെ സാമൂഹിക പ്രവര്‍ത്തകനും കള്‍ച്ചറല്‍ ഫോറം സംസ്ഥാന പ്രസിഡന്റുമായ താജ്‌ ആലുവ മദ്രാസ്‌ യൂണിവേഴ്‌സിറ്റിയില്‍നിന്നു താരതമ്യ സാഹിത്യത്തില്‍ ഡോക്ടറേറ്റ്‌ നേടി. യൂണിവേഴ്‌സിറ്റിക്ക്‌ കീഴിലുള്ള ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ ഏഷ്യന്‍ സ്റ്റഡീസ്‌ ഡയറക്ടര്‍ ഡോ.ജോണ്‍ സാമുവലിന്റെ കീഴില്‍ ഇന്ത്യയിലെയും പലസ്‌തീനിലെയും ദേശീയ പ്രസ്ഥാനങ്ങളില്‍ പ്രതിരോധ സാഹിത്യത്തിനുള്ള പങ്കിനെക്കുറിച്ച പ്രബന്ധത്തിനാണ്‌ ഡോക്ടറേറ്റ്‌. മലയാള കവി വള്ളത്തോള്‍ നാരായണമേനോന്റെയും പലസ്‌തീന്‍കവി മഹ്‌ മൂദ്‌ ദര്‍വീശിന്റെയും കവിതകള്‍ പ്രത്യേകമായി താരതന്മ്യ പഠനത്തിന്‌ വിധേയമാക്കി. മസ്‌കറ്റിലെ ടൈംസ്‌ ഓഫ്‌ ഒമാന്‍, ഷാര്‍ജയിലെ ദി ഗള്‍ഫ്‌ ടുഡേ എന്നിവിടങ്ങളിലും ദുബായ്‌ മുനിസിപ്പാലിറ്റിയില്‍ പ്രിന്‍സിപ്പല്‍ മീഡിയ ഓഫിസറായും ജോലി ചെയ്‌ത താജ്‌ ആലുവ മോഡേണ്‍ അറബിക്കിലും ചരിത്ര പഠനത്തിലും ഓന്നാം റാങ്കോടെ ബിരുദവും ജേര്‍ണലിസം മാസ്‌ കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്‌. 2009 മുതല്‍ ഖത്തര്‍ ഗ്യാസില്‍ മീഡിയ സ്‌പെഷ്യലിസ്റ്റായി പ്രവര്‍ത്തിച്ചുവരുന്ന അദ്ദേഹം എറണാകുളം ജില്ലയിലെ ആലുവ സ്വദേശിയാണ്‌. പ്രവാസി-മിഡില്‍ ഈസ്റ്റ്‌ വിഷയങ്ങളില്‍ പത്ര-ടെലിവിഷന്‍ മാധ്യമങ്ങളില്‍ കോളമിസ്‌റ്റും മികച്ച പ്രഭാഷകനും സംഘാടകനുമാണ്‌. ഭാര്യയും നാലു കുട്ടികളുമുണ്ട്‌.