Breaking News

Trending right now:
Description
 
May 15, 2018

മലയാളി ശാസ്‌ത്രജ്ഞന്‍ ഡോ.ഇ.സി.ജി.സുദര്‍ശനന്‍ അന്തരിച്ചു

image പ്രമുഖ മലയാളി ശാസ്‌ത്രജ്ഞന്‍ ഡോ.ഇ.സി.ജി.സുദര്‍ശനന്‍ അന്തരിച്ചു. ടെക്‌സസ്‌ തലസ്ഥാനമായ ഓസ്‌റ്റിനിലെ വസതിയിലായിരുന്നു അന്ത്യം. യുഎസിലെ ടെക്‌സസ്‌ സര്‍വകലാശാലയിലെ പ്രഫസറായിരുന്നു. ഭൗതികശാസ്‌ത്രത്തിനുള്ള നൊബല്‍ പുരസ്‌കാത്തിന്‌ ഒമ്പത്‌ തവണ നാമനിര്‍ദേശം ലഭിച്ച ശാസ്‌ത്രജ്ഞനാണ്‌ ഇദ്ദേഹം. പദ്‌മവിഭൂഷണ്‍, സി.വി.രാമന്‍ അവാര്‍ഡ്‌, ഡിറാക്‌ മെഡല്‍ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്‌. ഫിസിക്‌സിലെ ക്വാണ്ടം ഒപ്‌്‌റ്റിക്‌സ്‌ പ്രധാന പ്രവര്‍ത്തനമേഖലയാക്കിയിരുന്നു. ഒപ്‌റ്റിക്കല്‍ കോഫിറന്‍സ്‌, ക്വാണ്ടം സീനോ ഇഫ്‌ക്ട്‌, ക്ഷീണബല സിദ്ധാന്തം തുടങ്ങിയവയ്‌ക്കു നല്‍കിയ സംഭാവനകള്‍ രാജ്യാന്തര ശ്രദ്ധനേടി. ബെംഗളൂരു ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ സയന്‍സ്‌, ചെന്നൈ മാത്തമാറ്റിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ എന്നിവയുടെ ഡയറക്ടറായും സേവനമനുഷ്ടിച്ചിട്ടുണ്ട്‌. കോട്ടയം പള്ളം എണ്ണയ്‌ക്കല്‍ ഐപ്പ്‌ ചാണ്ടി-അച്ചാമ്മ വര്‍ഗീസ്‌ ദമ്പതികളുടെ മകനായി 1931 സെപ്‌റ്റംബര്‍ 16നാണ്‌ ജനിച്ചത്‌. ഭാര്യ: ഡോ.ഭാമതി. മക്കള്‍: പ്രദീപ്‌ അലക്‌സാണ്ടര്‍, അശോക്‌ ജോണ്‍, പരേതനായ അരവിന്ദ്‌ അലക്‌സാണ്ടര്‍.