Breaking News

Trending right now:
Description
 
May 15, 2018

സ്‌മൃതി ഇറാനിയെ വാര്‍ത്താവിതരണ മന്ത്രാലയത്തില്‍നിന്നുമാറ്റി

image സ്‌മൃതി ഇറാനിയില്‍നിന്നു സുപ്രധാനമായ വാര്‍ത്താവിതരണ-പ്രക്ഷേപണ വകുപ്പ്‌ എടുത്തുമാറ്റി. സ്‌പോര്‍ട്‌സ്‌ മന്ത്രി രാജ്യവര്‍ധന്‍ റാത്തോഡിനാണ്‌ ഇനി ഈ വകുപ്പ്‌. റാത്തോഡിനു സ്വതന്ത്രചുമതലയുള്ള സഹമന്ത്രിപദവും ലഭിച്ചു. സ്‌മൃതി ഇനി ടെക്‌സ്റ്റൈയില്‍സ്‌ മന്ത്രി മാത്രമായിരിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിനു ഒരുവര്‍ഷം മാത്രം ബാക്കിനില്‍ക്കെയാണ്‌ കേന്ദ്രമന്ത്രിസഭയില്‍ സുപ്രധാന അഴിച്ചുപണി നടന്നത്‌. അരുണ്‍ ജെയ്‌റ്റ്‌ലി ചികിത്സയിലായതിനാല്‍ കേന്ദ്ര ധനമന്ത്രിയുടെ അധികചുമതല റെയില്‍വേ മന്ത്രി പീയൂഷ്‌ ഗോയലിനു നല്‍കി. അല്‍ഫോന്‍സ്‌ കണ്ണന്താനത്തില്‍നിന്ന്‌ ഇലക്ട്രോണിക്‌സ്‌ ആന്‍ഡ്‌ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പ്‌ മാറ്റി എസ്‌.എസ്‌.അലുവാലിയയ്‌ക്കു നല്‍കി. കണ്ണന്താനം ടൂറിസം സഹമന്ത്രിയായി തുടരും. ഇതു രണ്ടാംതവണയാണ്‌ സ്‌മൃതി ഇറാനിയെ ഒരു സുപ്രധാന വകുപ്പില്‍നിന്നു മാറ്റുന്നത്‌. ആദ്യം മാനവശേഷി വകുപ്പു കൈകാര്യം ചെയ്‌തിരുന്ന സ്‌മൃതിക്കെതിരെ വ്യാപക പരാതി ഉയര്‍ന്നിരുന്നു.